കോട്ടയത്ത് വന്യജീവി ആക്രമണം ; കോട്ടയം ചിങ്ങവനത്ത് കാട്ടുപന്നി ആക്രമണത്തിൽ ചിങ്ങവനം സ്വദേശിയുടെ വീട്ടിലെ കൃഷി നശിപ്പിച്ചു

കോട്ടയം : കോട്ടയം ചിങ്ങവനത്ത് കാട്ടുപന്നി ആക്രമണത്തിൽ ചിങ്ങവനം സ്വദേശിയുടെ പുരയിടത്തിലെ കൃഷി നശിപ്പിച്ചു.ചിങ്ങവനം കാവനാടി പാലംഅമ്പാട്ട് പുരയിടത്ത് ബിനു സാമൂവലിന്റെ വീട്ടിലാണ് കാട്ടുപന്നി ആക്രമണമുണ്ടായത്.കഴിഞ്ഞദിവസം രാത്രിയിലാണ് ഇദ്ദേഹത്തിന്റെ പുരയിടത്തോട് ചേർന്നുള്ള കൃഷിയിടത്തിലെ വാഴയും കപ്പയും ഉൾപ്പെടെ കൃഷികൾ കാട്ടുപന്നി കുത്തിമറിച്ചത്.

Advertisements

ഇന്ന് രാവിലെ പുരയിടത്തിലെ കൃഷിയിടത്തിൽ എത്തിയപ്പോഴാണ് സംഭവം മനസിലാവുന്നത്. ഉടൻതന്നെ വിവരം ജനപ്രതിനിധികളെയും നഗരസഭ അധികൃതരെയും മറ്റ് ഉദ്യോഗസ്ഥരെയും അറിയിച്ചു.ചിങ്ങവനം കാവനാടി പാലം പ്രദേശത്ത് ആദ്യമായിയാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടാകുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്. പ്രദേശത്തോട് ചേർന്ന് സ്വകാര്യ വ്യക്തിയുടെ കാടുകയറി കിടക്കുന്ന പ്രദേശത്തുനിന്നാണ് കട്ടുപന്നി വന്നതായാണ് സംശയിക്കുന്നത്. സമീപപ്രദേശങ്ങളിൽ മുമ്പ് കാട്ടുപന്നിയെ കണ്ടതായിയും നാട്ടുകാർ പറയുന്നു.ഉടൻതന്നെ കാട്ടുപന്നിയെ പിടികൂടാനുള്ള നടപടിക്രമങ്ങൾ സ്വീകരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ കൂടുതൽ നാശനഷ്ടങ്ങൾക്ക് സാധ്യതയുള്ളതായും നാട്ടുകാർ പറയുന്നു.

Hot Topics

Related Articles