സർക്കാർ ഇനിയും അവഗണന തുടർന്നാൽ പഞ്ചായത്ത് ഇലക്ഷനിൽ ആശമാർ സർക്കാരിനെതിരെ പ്രചാരണത്തിനിറങ്ങും : എസ് മിനി

കോട്ടയം : സർക്കാർ ഇനിയും അവഗണന തുടർന്നാൽ പഞ്ചായത്ത് ഇലക്ഷനിൽ ആശമാർ സർക്കാരിനെതിരെ പ്രചാരണത്തിനിറങ്ങുമെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് എസ് മിനി പറഞ്ഞു. ആശാ സമര സഹായ സമിതി തിരുവാർപ്പി മേഖലാ കമ്മിറ്റി ഇല്ലിക്കൽ കവലയിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ്സിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവർ. സർക്കാർ ആശമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച കമ്മീഷൻ്റെ റിപ്പോർട്ടിൽ പറയുന്നത്,1000 രൂപയായി ഓണറേറിയം വർധിപ്പിച്ചാൽ സർക്കാരിന് അധിക ബാധ്യതയുണ്ടാകുമെന്നാണ്.

Advertisements

ഇത് സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നിലപാടാണ്.പഠനസമിതി സർക്കാരിൻ്റെ കുഴലൂത്തുകാരായി മാറി. അയ്യപ്പ സംഗമത്തിനും മോഹലാലിനെ ആദരിക്കാനും കോടികൾ ചിലവഴിക്കാൻ അവർക്ക് മടിയില്ല. ആശാസമരം തെളിയിച്ചത് ഒരു കാര്യമാണ്. സർക്കാർ പൂർണമായും മുതലാളി പക്ഷമായി മാറിക്കഴിഞ്ഞു. അടിസ്ഥാന തൊഴിലാളി വർഗത്തിനോട് സർക്കാരിന് പുച്ഛമാണ്. 22 ന് നടക്കുന്ന ക്ലിഫ് ഹൗസ് മാർച്ചിന് പങ്കെടുക്കരുതെന്ന് പറഞ്ഞ് ആശമാരെ പോലീസുകാർ ഭീഷണിപ്പെടുത്തുകയാണ്. പോലീസിൻ്റെ ഒരു ഭീഷണിയും വിലപ്പോകില്ല. 22 ൻ്റെ മാർച്ചിനായി ആശമാരെല്ലാം തിരുവനന്തപുരത്തെത്തും. വിജയം കണ്ടിട്ടേ ആശാ സമരം അവസാനിപ്പിക്കുവെന്നും അവർ കുട്ടിച്ചേർത്തു.തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ് റൂബി ചാക്കോ പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജനാധിപത്യ സമൂഹം സമരത്തെ ചേർത്ത് പിടിച്ചിരിക്കുകയാണന്ന് അദ്ദേഹം പറഞ്ഞു. ആശാ സമര സഹായ സമിതി തിരുവാർപ്പ് മേഖലാ കമ്മിറ്റി കൺവീനർ ഇ.വി പ്രകാശ്,കെ എ എച്ച് ഡബ്ല്യു എ ജില്ലാ പ്രസിഡൻ്റ് ഷൈനി , മുസ്ലീം ലീഗ് നിയോജകമണ്ഡലം വൈസ് പ്രസിഡൻ്റ് അഷ്റഫ് ചാരത്തറ, യു ഡി എഫ് ഏറ്റുമാനൂർ നിയോജക മണ്ഡലം ചെയർമാൻ ബിനു ചെങ്ങളം കേരളാ യുക്തിവാദി സംഘം സംസ്ഥാന വൈസ് പ്രസിഡൻ്റ് രാജഗോപാൽ വാകത്താനം,എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാനക്കമ്മിറ്റിയംഗം എൻ.കെ ബിജു , സി എസ് ഡി എസ് എക്സിക്യുട്ടീവ് കമ്മിറ്റി മെമ്പർ ആഷ്‌ലി ബിനോയ്,സാമൂഹ്യ പ്രവർത്തകൻ രാജ്മോഹൻ കൈമൾ , കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് കെ സി മുരളീകൃഷ്ണൻ, യു ഡി എഫ് മണ്ഡലം ചെയർമാൻ ഗ്രേഷ്യസ് പോൾ , ഗ്രാമ പഞ്ചായത്ത് മെമ്പർ സുമേഷ് കാഞ്ഞിരം എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles