കൊച്ചി:കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൗമൻ സെൻ ചുമതലയേറ്റു. ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേക്കറുടെ മുൻപാകെ സത്യപ്രതിജ്ഞ ചെയ്താണ് ജസ്റ്റിസ് സൗമൻ സെൻ ചുമതലയേറ്റത്.ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, മേയർ വി.വി. രാജേഷ്, മന്ത്രി പി. രാജീവ് തുടങ്ങിയവർ പങ്കെടുത്തു.കൊൽക്കത്ത സ്വദേശിയായ ജസ്റ്റിസ് സൗമൻ സെൻ 2011-ലാണ് കൽക്കട്ട ഹൈക്കോടതിയിൽ ജഡ്ജിയായി നിയമിതനായത്. തുടർന്ന് 2025 സെപ്റ്റംബറിൽ മേഘാലയ ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി അദ്ദേഹം ചുമതലയേറ്റിരുന്നു. അതിന് ശേഷമാണ് കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി നിയമനം ലഭിച്ചത്.
Advertisements


