ഏറ്റുമാനൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ഏറ്റുമാനൂർ :ഏറ്റുമാനൂർ ബൈപ്പാസ് റോഡിൽ വടക്കേനട ഭാഗത്ത് വെച്ചുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രകാരന് ഗുരുതര പരിക്ക്.ചൊവ്വാഴ്ച്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. നിയന്ത്രണം വിട്ട കാർ ബൈപ്പാസിൽ പാർക്ക് ചെയ്തിരുന്ന നാഷണൽ പെർമിറ്റ് ലോറിയിൽ ഇടിച്ച് തിരികെ വീണ്ടും പാറകണ്ടം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.

Advertisements

ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികൻ തെറിച്ച് റോഡിലേക്ക് വീണു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പട്ടിത്താനം സ്വദേശിയായ യുവാവ് ജോലിക്ക് പോകുന്നതിനിടെയാണ് അപകടം.കാറിൽ യാത്ര ചെയ്തവർക്കും പരിക്കേറ്റിട്ടുണ്ട്. കാറും ലോറിയും അപകടത്തിൽ തകരാറിലായി. ഏറ്റുമാനൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഗതാഗതം താൽക്കാലികമായി തടസ്സപ്പെട്ടെങ്കിലും പിന്നീട് പുനസ്ഥാപിച്ചു.

Hot Topics

Related Articles