ശബരിമല സ്വർണക്കൊള്ള: ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിവാദത്തിൽ ദേവസ്വം മന്ത്രിയും ബോർഡ് പ്രസിഡന്റും രാജിവച്ച് അന്വേഷണം നേരിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഹൈക്കോടതി നിരീക്ഷണത്തിലുള്ള സിബിഐ അന്വേഷണത്തിനായാണ് കോൺഗ്രസ് നിലപാടെടുത്തിരിക്കുന്നത്.മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വ്യാഴാഴ്‌ച മുതൽ സംസ്ഥാനവ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി അറിയിച്ചു.ശബരിമല പാളികളിൽ 2019-ൽ നടന്ന സ്വർണ്ണപൂശൽ ജോലികളിൽ ഗുരുതരമായ ക്രമക്കേടുകൾ ഉണ്ടായതായി ദേവസ്വം ബോർഡ് തന്നെ കണ്ടെത്തിയിട്ടും, അതേ സ്പോൺസർക്ക് തന്നെ വീണ്ടും ജോലികൾ നൽകിയതിൽ പ്രതിപക്ഷം സംശയം പ്രകടിപ്പിച്ചു.

Advertisements

റിപ്പോർട്ട് പൂഴ്ത്തിവച്ച് ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ക്ഷണിച്ചതും ‘ഡീലിന്റെ ഭാഗമായതാണെന്ന്’ പ്രതിപക്ഷം ആരോപിക്കുന്നു.കോൺഗ്രസിനൊപ്പം ബിജെപിയും വിഷയത്തിൽ ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനായി ബിജെപി നേതൃത്വം ആവശ്യപ്പെട്ടു. സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും അനാസ്ഥയാണു ഈ സ്വർണക്കൊള്ളക്ക് പിന്നിലെന്ന് ബിജെപി സംസ്ഥാന നേതാക്കൾ ആരോപിച്ചു.മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുൻ ദേവസ്വം പ്രസിഡന്റ് എന്നിവർ ഉൾപ്പെടെയുള്ളവർക്കെതിരെയും അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം മുന്നോട്ട് വന്നു.ദേവസ്വം മന്ത്രിയും ബോർഡ് പ്രസിഡന്റും രാജി വച്ച് സിബിഐ അന്വേഷണത്തിന് വഴിയൊരുക്കണമെന്നും പ്രതിപക്ഷം ആവർത്തിച്ചു. വിഷയത്തിൽ സർക്കാർ മൗനം പാലിക്കുന്നതിൽ കൂടുതൽ സംശയങ്ങൾ ഉന്നയിക്കപ്പെടുന്ന സാഹചര്യത്തിലാണ് പ്രതിഷേധങ്ങൾ ശക്തമാകുന്നത്.

Hot Topics

Related Articles