എസ്ഐആർ നടപടികൾ ഡിസംബർ 21 വരെ നിർത്തണം: കേരളത്തിന്റെ അപേക്ഷ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകൾ നടക്കുന്ന സാഹചര്യത്തിൽ എസ്ഐആർ (Social Impact Assessment Report) നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരള സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് ചീഫ് സെക്രട്ടറി ഡോ. ജയതിലകാണ് ഹർജി സമർപ്പിച്ചത്.ഹർജിയിൽ, തദ്ദേശ തിരഞ്ഞെടുപ്പ് നടപടികളും എസ്ഐആർ പ്രക്രിയയും ഒരേസമയം മുന്നോട്ടുപോകുന്നത് ഭരണ സംവിധാനത്തെ സ്തംഭനാവസ്ഥയിലേക്ക് നയിക്കുമെന്ന ആശങ്കയാണ് ഉന്നയിച്ചിരിക്കുന്നത്.

Advertisements

തിരഞ്ഞെടുപ്പുകൾ നടത്തുന്നത് ഭരണഘടനാപരമായ ബാധ്യതയാണെന്നും അതിനാൽ എസ്ഐആർ നടപടികൾ ഡിസംബർ 21 വരെ നിർത്തി വയ്ക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.എസ്ഐആർ നിർത്തിവയ്ക്കണമെന്ന ആവശ്യം ഉയർത്തി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. കൂടാതെ ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റിയും ഇതേ ആവശ്യവുമായി കോടതിയെ സമീപിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനിടെ, എസ്ഐആർ വിഷയത്തിൽ കോൺഗ്രസ് ആലോചനയ്ക്ക് ഇന്ന് ഡൽഹിയിൽ യോഗം ചേരും. രാവിലെ 10.30ന് ഇന്ദിരാഭവനിൽ ചേരുന്ന യോഗത്തിൽ കേരളം ഉൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങളിലെയും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും നേതാക്കൾ പങ്കെടുക്കും. പിസിസി അധ്യക്ഷന്മാർ, നിയമസഭാ കക്ഷി നേതാക്കൾ, സംസ്ഥാന ഇൻചാർജ് നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.

Hot Topics

Related Articles