മോഹൻലാലിന് സൈനിക ആദരം;സൈനിക റാങ്കും യൂണിഫോമും ധരിക്കുമ്പോൾ എങ്ങനെയെത്തണം എന്ന നിർദേശം വ്യക്തമായി നൽകണമെന്ന് നേവി ചീഫ് അഡ്മിറല്‍ അരുണ്‍ പ്രകാശ്

ന്യൂഡൽഹി:ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്കാരം ലഭിച്ചതിനെ തുടർന്ന് കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി കഴിഞ്ഞ ദിവസം മോഹൻലാലിന് അനുമോദന മെഡല്‍ സമ്മാനിച്ചത് എല്ലാവരും ഏറ്റെടുത്തിരുന്നു. ഇത് തന്റെ ജീവിതത്തിലെ അസുലഭനിമിഷമായിരുന്നുവെന്ന് മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കൂടാതെ കരസേനയ്‌ക്കായി കൂടുതൽ പ്രചാരണ പരിപാടികൾ ഏറ്റെടുക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതിജ്ഞ. ചടങ്ങ് സൗത്ത് ബ്ലോക്കിൽ നടന്നത്, മോഹൻലാൽ സൈനിക യൂണിഫോമിൽ എത്തി ആദരം സ്വീകരിക്കുകയായിരുന്നു.

Advertisements

ഇപ്പോഴിതാ മോഹൻലാലിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് റിട്ടയർഡ് നേവി ചീഫ് അഡ്മിറല്‍ അരുണ്‍ പ്രകാശ് സാമൂഹ്യ മാധ്യമങ്ങളിൽ കുറിപ്പ് പ്രസിദ്ധീകരിച്ച് ശ്രദ്ധ നേടിയിട്ടുണ്ട്. അദ്ദേഹം ഓണററി റാങ്ക് ലഭിച്ച സിവിലിയന്മാർ സൈനിക യൂണിഫോമും റാങ്കും ധരിക്കുമ്പോൾ, എങ്ങനെ ശരിയായ രീതിയിൽ പ്രത്യക്ഷപ്പെടണമെന്ന് സർവീസ് ആസ്ഥാനത്ത് നിന്നും ഉചിതമായ മാർഗ്ഗനിർദ്ദേശം ലഭിക്കേണ്ടതാണെന്ന് ചൂണ്ടിക്കാണിക്കുന്നു.അഡ്മിറല്‍ അരുണ്‍ പ്രകാശിന്റെ കുറിപ്പ്:”ഇന്ത്യൻ രാഷ്ട്രപതിയില്‍ നിന്ന് സായുധ സേനയിൽ ഓണററി റാങ്ക് ലഭിച്ച വിശിഷ്ട സിവിലിയന്മാർക്ക്, സൈനിക റാങ്കും യൂണിഫോമും ധരിക്കുമ്പോൾ എങ്ങനെ പ്രത്യക്ഷപ്പെടണമെന്ന് സർവീസ് ആസ്ഥാനത്ത് നിന്ന് ഉചിതമായ ഉപദേശം ലഭിക്കണം.”ചിലർ ചൂണ്ടിക്കാണിക്കുന്നത് പോലെ, സിഖ് ഓഫീസർ അല്ലാത്ത പക്ഷം ആർമിയിൽ താടി വെക്കാൻ അനുവദനീയമല്ല.”

Hot Topics

Related Articles