റബ്ബർ കർഷകരുടെ പ്രതിഷേധം ഫലം കാണുന്നു : കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ്

കോട്ടയം : വിലയില്ലാതെ റബ്ബർ വിൽപ്പന ഇല്ല എന്ന ഉറച്ചതീരുമാനം കേരളത്തിലെ റബ്ബർ കർഷകർ സ്വികരിച്ചതോടെ വിപണിയിൽ ഗുണനിലവാരം ഉള്ള റബ്ബർ ഷീറ്റിന്റെ ലഭ്യത വലിയ തോതിൽ കുറഞ്ഞതായി കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് പറഞ്ഞു.

Advertisements

നോർത്ത് ഈസ്റ്റ് സ൦സ്ഥാനങ്ങളിൽ നിന്നു കൊണ്ടു വന്നു ഗോഡൗണുകളിൽ നിറച്ച റബ്ബർ ഷീറ്റുകൾ വലിയ തോതിൽ കേടുവന്നിരിക്കുകയാണ്. അവിടെ നിന്നു കൊണ്ടു വരുന്ന ഷീറ്റുകൾ ദീർഘകാലം സൂക്ഷിക്കാൻ സാധിക്കുന്നില്ല. ജി പി സ് ഉൾപ്പെടെ യുള്ള ആധുനീക സംവിധാനങ്ങൾ ഉണ്ടായിട്ടും റബ്ബർ കയറ്റി വരുന്ന ലോറികൾ മോഷ്ടിക്കപ്പെടുക കൂടി ചെയ്യുന്നതോടെ കേരളത്തിലെ വിപണിയിൽ നിന്നു൦ ഷീറ്റ് സംഭരിക്കുന്നതാണ് സുരക്ഷിതം എന്ന ധാരണയിലേക്ക് ഡീലർമാരും കമ്പനികളും എത്തി ചേർന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതുമൂലം വിപണിയിൽ നിന്നും വിട്ടു നിന്നിരുന്ന കമ്പനികൾ സജീവമായിട്ടുണ്ട്. റബ്ബർ കർഷകരുടെ സ൦ഘടിതമായ ശ്രമം ഫലം കാണുന്നതിനുള്ള സൂചനകൾ കണ്ടു തുടങ്ങിയതായി കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് പറഞ്ഞു.

Hot Topics

Related Articles