കണ്ണൂർ:സിപിഐഎം സംസ്ഥാന സെക്രട്ടറിയും മുൻ ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മൂന്നാം ചരമ വാർഷിക ദിനാചരണ പരിപാടികൾ സംസ്ഥാനത്ത് തുടങ്ങി. പായമ്പലത്ത് സ്മൃതി മണ്ഡപത്തിൽ പാർട്ടി നേതാക്കളും അനുയായികളും ചേര്ന്ന് പുഷ്പാർച്ചന നടത്തി. കോടിയേരിയിലെ വീട്ടിൽ ഉൾപ്പെടെ അനുസ്മരണ പരിപാടികൾ ഇന്നത്തെ ദിവസം മുഴുവൻ നടക്കും.തലശ്ശേരിയിൽ ഇന്ന് വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരണ പൊതുയോഗം ഉദ്ഘാടനം ചെയ്യും. കോടിയേരി ഗ്രാമം, കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിലൂടെയാണ് കേരള രാഷ്ട്രീയചരിത്രത്തിൽ സുപ്രധാന സ്ഥാനമുറപ്പിച്ചത്.
ആഭ്യന്തര മന്ത്രിയായും പ്രതിപക്ഷ ഉപനേതാവായും സിപിഐഎം സംസ്ഥാന സെക്രട്ടറിയായും പോളിറ്റ്ബ്യൂറോ അംഗമായും കോടിയേരി രാഷ്ട്രീയത്തിൽ വെ ളിച്ചം വിതറി.പ്രതിസന്ധികളും രാഷ്ട്രീയപ്രശ്നങ്ങളും കൈകാര്യം ചെയ്തിരുന്നതിനു കോടിയേരിക്ക് ഒരു ശൈലി തന്നെ ഉണ്ടായിരുന്നു.മൂന്ന് വർഷം പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ രാഷ്ട്രീയ-വ്യക്തിജീവിതം മലയാളികൾക്ക് മറക്കാനാവാത്ത ഓർമ്മകളായി തുടരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കണ്ണൂർ കോടിയേരിയിലെ വീട്ടിൽ ഒരുക്കിയ മ്യൂസിയം, കോടിയേരിയുടെ ജീവിതവും രാഷ്ട്രീയവും പുതുതലമുറക്ക് പരിചയപ്പെടുത്തുന്നു. “കുടുംബത്തേക്കാൾ വലിയ പാർട്ടിയായിരുന്നു അച്ഛനു,” എന്ന് ഓർമ്മിക്കുമ്പോൾ, ഒരിക്കൽ അച്ഛൻ പറഞ്ഞ വാക്കുകൾ തന്നെയാണ് യാഥാർഥ്യമായതെന്ന് മകൻ ബിനീഷ് കോടിയേരി പറയുന്നു.”എന്നെ വേട്ടയാടുന്നത്, ഞാൻ കോടിയേരിയുടെ മകനായതുകൊണ്ടാണ്. ഞാൻ ഇല്ലാതായാൽ ഇത് ഒക്കെ അവസാനിക്കും, “രാഷ്ട്രീയജീവിതത്തിലെ പ്രതിസന്ധികൾക്കിടയിൽ കോടിയേരി പറഞ്ഞ ആ വാക്കുകൾ, ഇന്ന് അനുസ്മരണ ദിനത്തിൽ വീണ്ടും പുതുക്കിക്കേൾക്കപ്പെടുന്നു.പായമ്പലത്തെ സ്മൃതി കുടീരത്തിലേക്കും കോടിയേരിയിലെ വീട്ടിലേക്കും ഇന്ന് അനവധി പേർ എത്തിച്ചേർന്ന് പ്രിയപ്പെട്ട നേതാവിനെ അനുസ്മരിച്ചു.


