ഡൽഹി വിമാനത്താവളത്തിൽ സിആർപിഎഫ് ജവാനെ യുവതി ചോദ്യം ചെയ്തു; കാലുകളുടെ ഫോട്ടോ എടുത്തെന്ന് ആരോപണ ത്തെ തുടർന്നാണ് ചോദ്യം ചെയ്യൽ

ന്യൂഡൽഹി: ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ആയ ആയിഷ ഖാൻ, സിആർപിഎഫ് ഉദ്യോഗസ്ഥരിൽ ഒരാൾ രഹസ്യമായി തന്റെ ഫോട്ടോകൾ എടുത്തതായി ആരോപിച്ചു.യുവതി പങ്കുവച്ച വീഡിയോയിൽ, അവൾ പ്രതിയെ ചോദ്യം ചെയ്യുന്നതും, ഫോൺ പരിശോധിച്ചപ്പോഴുണ്ടായ ‘പ്രതികരണവും വ്യക്തമായി കാണാം. ഇയാൾ അവളുടെ കാലുകളുടെ ചിത്രങ്ങൾ എടുത്തതായി വ്യക്തമാകുന്നുണ്ട്. ഇയാൾ ഫോൺ വിളിച്ചുകൊണ്ടാണ് നടിയുടെ ഫോട്ടോകൾ എടുത്തതെന്നാണ് പറയുന്നത്. ചോദ്യം ചെയ്തപ്പോൾ പ്രതി, “ഞാൻ ഫോട്ടോകൾ ഡിലീറ്റ് ചെയ്തു; അത് ഒരു ഓട്ടോമാറ്റിക് ഫീച്ചർ ആയിരുന്നു” എന്ന് മറുപടി നൽകിയതായും ദൃശ്യങ്ങളിൽ കാണാം. പ്രതി സ്വന്തം കഴുത്തിൽ സിആർപിഎഫ് ഐഡി കാർഡ് ധരിച്ചുകാണുന്നുണ്ടെന്നും വീഡിയോയിൽ വ്യക്തമാണ്.

Advertisements

ആയിഷ ഖാൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിൽ, “2025 സെപ്റ്റംബർ 16 ന് രാവിലെ ഡൽഹി വിമാനത്താവളത്തിൽ മോശം അനുഭവം ഉണ്ടായി. സുരക്ഷ ഉറപ്പാക്കേണ്ട ഉദ്യോഗസ്ഥരാണ് എന്റെ സ്വകാര്യത ലംഘിച്ചത്. സ്ത്രീകൾ എവിടെ സുരക്ഷിതരാണ് എന്ന് സംശയിപ്പിക്കുന്ന സാഹചര്യം ഈ സംഭവം സൃഷ്ടിച്ചു. ഇത് മോശം പെരുമാറ്റമല്ല, വഞ്ചനയാണ്. മിണ്ടാതെ ഇരിക്കില്ല, മാറ്റം ആവശ്യമാണ്” എന്നും എഴുതിയിട്ടുണ്ട്.യുവതിയുടെ പോസ്റ്റ് ഇതുവരെ നാല് ദശലക്ഷത്തിലധികം ആളുകൾ കണ്ടതായി റിപ്പോർട്ടുകളുണ്ട്.

Hot Topics

Related Articles