കോട്ടയം അമ്മഞ്ചേരി: കോട്ടയം മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ അമ്മഞ്ചേരി കടപ്പായിൽ പൗർണമിയിൽ ഡോ.കെ.ആർ ഹരിലാൽ (90) നിര്യാതനായി. മെഡിക്കൽ കോളേജ് പതോളജി വിഭാഗം മേധാവിയും, രവീന്ദ്രനാഥ ടാഗോറിന്റെ ശിഷ്യനായിരുന്ന തിരുവനന്തപുരം പോങ്ങുംമൂട് കടപ്പായിൽ പരേതനായ കെ.വി. രാഘവന്റെയും, പൊന്നമ്മ യുടെയും മകനാണ്. സംസ്കാരം നാളെ സെപ്റ്റംബർ 30 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയ്ക്ക് വീട്ടുവളപ്പിൽ. ശ്രീനാരായണഗുരുദേവന്റെ ശിഷ്യനായ തഴവ കോട്ടുകോയിക്കൽ പരേതനായ വേലായുധന്റെ മകളും കോട്ടയം മെഡിക്കൽ കോളേജ് ഗൈനക്കോളജി വിഭാഗം മുൻ മേധാവിയുമായിരുന്ന ഡോ.രാധാ ഹരിലാലാണ് ഭാര്യ. മക്കൾ: ഡോ.വേണു ഹരിലാൽ (യു.കെ), രാജു ഹരിലാൽ (ടെക്നോ പാർക്ക്, തിരുവനന്തപുരം). മരുമക്കൾ: ഡോ.മായ വേണു (യു.കെ), ഇന്ദുലക്ഷ്മി (ടെക്നോ പാർക്ക്, തിരുവനന്തപുരം).
ഗൗതം, സ്വേത, ഉത്തര എന്നിവർ ചെറുമക്കൾ
കോട്ടയം മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ അമ്മഞ്ചേരി കടപ്പായിൽ പൗർണമിയിൽ ഡോ.കെ.ആർ ഹരിലാൽ
Advertisements

