ന്യൂഡൽഹി:വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ വിഷം കുത്തിവെച്ച് കൊല്ലാനുള്ള ഓപ്ഷൻ നൽകണം എന്ന നിർദ്ദേശത്തെ എതിർത്ത കേന്ദ്രസർക്കാരിനെ വിമർശിച്ച് സുപ്രീംകോടതി. തൂക്കിക്കൊല്ലണോ വിഷം കുത്തി വെച്ച് കൊല്ലണോ എന്ന കാര്യത്തിൽ തടവുകാരന് തീരുമാനമെടുക്കാൻ അവസരം നൽകുന്ന കാര്യത്തിലും കേന്ദ്രസർക്കാർ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്ന് കോടതി പറഞ്ഞു.കാലത്തിന് അനുസരിച്ച് മാറാൻ കേന്ദ്രസർക്കാർ തയ്യാറല്ലെന്ന് ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തേയും പറഞ്ഞു.വധശിക്ഷ നടപ്പാക്കാൻ തൂക്കിക്കൊല്ലുന്നതിനു പകരം വിഷം കുത്തിവെച്ച് കൊല്ലല്ലോ വെടിവെച്ചു കൊല്ലല്ലോ വൈദ്യുതി കൊണ്ട് കൊല്ലുന്നതോ കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് നൽകിയ പൊതു താൽപര്യ ഹർജിയാണ് കോടതി പരിഗണിച്ചത്.തൂക്കിക്കൊല്ലുന്നത് പ്രതിക്ക് കഠിനമായ വേദനയും കഷ്ടപ്പാടും ഉണ്ടാക്കും എന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി.
തൂക്കിക്കൊല്ലുമ്പോൾ ഒരാൾ അനുഭവിക്കുന്ന വേദന,മരിക്കാൻ വേണ്ട സമയം തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കണമെന്ന് നേരത്തെ കോടതി പറഞ്ഞിരുന്നു.യുഎസിലെ 50 49 സംസ്ഥാനങ്ങളും തൂക്കിക്കൊല്ലൽ ഒഴിവാക്കിയെന്ന് ഹർജിക്കാരനായ അഡ്വ. റിഷി മൽഹോത്ര ഇന്ന് ചൂണ്ടിക്കാട്ടി.യുഎസിൽ വിഷം കുത്തിവയ്ക്കലാണ് നടക്കുന്നത്.വിഷം കുത്തിവെച്ചാൽ ഉടൻ മരിക്കും.എന്നാൽ തൂക്കിലേറ്റിയാൽ സമയമെടുക്കുന്നു.ശരീരം 40 മിനിറ്റ് വരെ കയറിൽ തൂക്കിയിടണമെന്നും ഋഷി മൽഹോത്ര ചൂണ്ടിക്കാട്ടവിഷയത്തിൽ കേന്ദ്രസർക്കാർ ആലോചിച്ച് നിലപാട് അറിയിക്കണമെന്ന് കോടതി നിർദ്ദേശിച്ചു.മാന്യമായി നടപടിക്രമത്തിലൂടെ മരിക്കാനുള്ള അവകാശം മൗലിക അവകാശമായി പ്രഖ്യാപിക്കുക,വേഗം ശിക്ഷ നടപ്പാക്കുക,തൂക്കിക്കൊല്ലൽ നിയമവിരുദ്ധമായി പ്രഖ്യാപിക്കുക എന്നിവയാണ് ഹർജിക്കാരന്റെ ആവശ്യങ്ങ


