എൻ.ജി.ഒ അസോസിയേഷൻ വനിതാ ജീവനക്കാരുടെ പ്രതിഷേധ പൊങ്കാല നടത്തി

കോട്ടയം : ജീവനക്കാരുടെ തടഞ്ഞുവെച്ച ആനുകൂല്യങ്ങളുടെ മുൻകാല പ്രാബല്യം അടുത്ത സർക്കാരിന്റെ ചുമലിൽ കെട്ടിവയ്ക്കാതെ ഈ സർക്കാരിന്റെ കാലയളവിൽ തന്നെ നൽകണമെന്ന് ആവശ്യപ്പെട്ടും ഡേറ്റാ ചോർത്തൽ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടും, അഷ്വേർഡ് പെൻഷൻ നടപ്പിലാക്കാനുള്ള ശ്രമം ഉപേഷിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ തിരികെ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് കൊണ്ട് എൻ.ജി.ഒ അസോസിയേഷൻ ജില്ലാ വനിതാ ഫോറത്തിന്റെ നേതൃത്വത്തിൽ കോട്ടയം കളക്ടറേറ്റിന് മുൻപിൽ വനിതാ ജീവനക്കാരുടെ പ്രതിഷേധ പൊങ്കാല നടത്തി.

Advertisements

സംസ്ഥാന വനിതാ ഫോറം കൺവീനർ ത്രേസ്യാമ്മ മാത്യുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഗീതാ ശ്രീകുമാർ, എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന ട്രഷറർ വി.പി ബോബിൻ, ജില്ലാ പ്രസിഡന്റ് സതീഷ് ജോർജ്ജ്, ജില്ലാ സെക്രട്ടറി സോജോ തോമസ്, ജില്ലാ വനിതാ ഫോറം കൺവീനർ ലീനാമോൾ, ബിന്ദു എസ്, സജീനി മാത്യൂ രേഖ എം.ജി,ജയശ്രീ പി.ബി, ഷാഹിദ അൻസാരി, ഷീന പി എൽ ആശ, സന്ധ്യാ രവിന്ദ്രൻ, വീ ജയശ്രീ , ശ്രീലത പി.എൻ എന്നിവർ സംസാരിച്ചു.

Hot Topics

Related Articles