കോട്ടയം: ജില്ലയില്‍ വോട്ടിംഗ് ശതമാനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വോട്ടര്‍ ബോധവത്ക്കരണ പരിപാടിയായ സ്വീപിന്റെ ന്റെ നേതൃത്വത്തില്‍ നാളെ ഏപ്രിൽ അഞ്ച് ഞായറാഴ്ച വൈകുന്നേരം 4.30ന് താഴത്തങ്ങാടിയില്‍ ജലമേള നടത്തും. ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ ഉദ്ഘാടനം ചെയ്യും. താഴത്തങ്ങാടി കുളപ്പുരകടവ് മുതല്‍ അറുപുഴ തൂക്കുപാലം വരെയുളള ഭാഗത്ത് കയാക്ക് ബോട്ട് റാലി, വാട്ടര്‍ സ്പോര്‍ട്സ് ഡെമോണ്‍സ്ട്രേഷന്‍, റോപ്പ് റസ്‌ക്യു, സിപ്പ് ലൈന്‍ പ്രോഗ്രാം എന്നിവ നടക്കും. ജീവന്‍ രക്ഷാ സ്വീമ്മിംഗ് അക്കാദമി, ലീഗല്‍ സര്‍വീസ് അതോറിറ്റി, യുവ ദര്‍ശന ബോട്ട് ക്ലബ് ടീം, എമര്‍ജന്‍സി ടീം, റസ്‌ക്യു ഫോഴ്സ്, ഒ.ഐ.ജി കയാക്ക് ടീം, പുഴയോരം ഫെസ്റ്റ് കമ്മിറ്റി, വോയിസ് ഓഫ് കുമ്മനം, മിസ് ബാഹ് വെല്‍ഫയര്‍ സെന്റര്‍, എന്റെ കുമ്മനം കൂട്ടായ്മ തുടങ്ങിയവര്‍ പങ്കാളികളാകും.

