ഡോക്ടർ കമലാ ഭാസ്കർ ജീവകാരുണ്യ പുരസ്കാരം നിഷാ സ്നേഹക്കൂടിന്,

പ്രമുഖ സ്വാതന്ത്ര സമര സേനാനിയും തിരുവതാംകൂർ-കൊച്ചി പ്രജാ സഭയിൽ രണ്ട് പ്രാവശ്യം എംഎൽ എ യുമായിരുന്ന എ,കെ ഭാസ്കറിൻ്റെ പത്നിയായിരുന്ന ഡോക്ടർ കമലാഭാസ്കറിൻ്റെ ഓർമ്മയ്ക്കായി തിരുവനന്തപുരം ഭാസ്കർ ഫൗണ്ടേഷൻ നല്കി വരുന്ന ഡോക്ടർ കമലാഭാസ്കർ ജീവകാരുണ്യ പുരസ്കാരം – 2025 സാമൂഹിക-ജീവകാരുണ്യ മേഖലയിലെ നിസ്തുല സേവനത്തിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കോട്ടയം സ്നേഹക്കൂട് അഭയമന്ദിരത്തിൻ്റെ സ്ഥാപകയും,ജീവകാരുണ്യ പ്രവർത്തകയുമായ നിഷ സ്നേഹക്കൂട് അർഹയായി,

Advertisements

ഇരുപത്തി അയ്യായിരം രൂപയും, പ്രശംസിപത്രവും അടങ്ങുന്ന പുരസ്കാരം ഡോക്ടർ കമലാ ഭാസ്കറിൻ്റെ 28 മത് ചരമവാർഷികത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ നിഷ സ്നേഹക്കൂടിന് സമ്മാനിച്ചു.,,

Hot Topics

Related Articles