പാലക്കാട്ട് : എൻ എസ് ഒ സൗത്ത് സോൺ ക്രിക്കറ്റ് ടൂർണമെന്റിൽ എൻ എസ് ഒ തിരുവനന്തപുരം കിരീടം നേടി. ഫൈനൽ മത്സരത്തിൽ കോഴിക്കോട് റീജിയണൽ ഓഫീസിനെ (ആർ ഒ) 16 റൺസിന് പരാജയപ്പെടുത്തിയാണ് തിരുവനന്തപുരം ടീം ജേതാക്കളായത്.


ആദ്യം ബാറ്റ് ചെയ്ത തിരുവനന്തപുരം ടീം 79 റൺസ് വിജയലക്ഷ്യമായി ഉയർത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ കോഴിക്കോട് ആർ ഒ ടീമിന് 5 വിക്കറ്റ് നഷ്ടത്തിൽ 63 റൺസ് മാത്രമേ നേടാനായുള്ളു. എസ് ആർ ഒ കൊച്ചിയിലെ അനുമോദും എസ് ആർ ഒ കൊല്ലത്തിലെ ശ്രീറാമും ശ്രദ്ധേയമായ ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച് ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആർ. ശരത്കുമാറിന്റെ ക്യാപ്റ്റൻസിയിൽ ഇറങ്ങിയ തിരുവനന്തപുരം ടീമിൽ ഗോകുൽ, ശ്രീറാം, അനുമോദ്, എൽബിൻ, ആനന്ദു, നന്ദു, അഖിൽ, ബിജിത്, അനൂപ്, സുഹൈൽ, ഇർഫാൻ, മുകേഷ് ശ്രീധു,എന്നിവർ അംഗങ്ങളായിരുന്നു.
ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ചാണ് എൻ എസ് ഒ തിരുവനന്തപുരം സൗത്ത് സോൺ ക്രിക്കറ്റ് ചാമ്പ്യൻമാരായത്.
ടീമിന്റെ ഈ ശ്രദ്ധേയമായ നേട്ടത്തിൽ ആർ ഒ ഡി ഡി ജി വിബീഷ് ഇ എം , കൊല്ലം എഡി ജോമോൻ കുഞ്ചറകാട്ട് , കൊച്ചി എ ഡി സന്തോഷ് ഐ എസ് എസ് , കോട്ടയം എ ഡി മിസ്സ് തൂലിക ഗാർഗ് ഐ എസ് എസ് ,ശ്രീഹരി ( എസ് എസ് ഒ), ബിജോ ജോസഫ് (എസ് എസ് ഒ), ഡോ. സുബാഷ് (എസ് എസ് ഒ) എന്നിവർ ടീമംഗങ്ങളെയും ക്യാപ്റ്റൻ ആർ. ശരത്കുമാറിനെയും അഭിനന്ദിച്ചു. ടീമിന്റെ ഐക്യവും അർപ്പണബോധവും കായികമികവും ഈ വിജയത്തിന് വഴിയൊരുക്കിയതായി അവർ അഭിപ്രായപ്പെട്ടു.


