“നടക്കുന്നത് ഭരണകൂട അട്ടിമറിയും നികൃഷ്ടമായ കടന്ന് കയറ്റവും; അമേരിക്കൻ നടപടിക്കെതിരെ ശബ്ദമുയരണം”; വെനസ്വേലയിലെ യുഎസ് അധിനിവേശത്തെ അപലപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വെനസ്വേലയിലെ യുഎസ് അധിനിവേശത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്ത് അസാധാരണമായ സംഭവം ഉണ്ടായെന്നും വെനസ്വേലയുടെ പരമാധികാരം വകവയ്ക്കാതെയാണ് അമേരിക്കയുടെ ഇടപെടൽ, ഭരണകൂട അട്ടിമറിയും നികൃഷ്ടമായ കടന്ന് കയറ്റവുമാണ് നടന്നത്. അമേരിക്കയുടെ നടപടിക്കെതിരെ ശബ്ദമുയരണം എന്നും മുഖ്യമന്ത്രി പറഞ്ഞു. അമേരിക്കൻ നടപടിയിലെ കേന്ദ്ര സർക്കാരിന്‍റെ മൗനത്തേയും മുഖ്യമന്ത്രി വിമർശിച്ചു. 

Advertisements

അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയുടെ തുടർ പ്രക്രിയയെ കുറിച്ചും മുഖ്യമന്ത്രി സംസാരിച്ചു. പദ്ധതിയെ കരിവാരി തേക്കുന്നത് എന്തുതരം മാധ്യമപ‌വർത്തനമാണെന്നും ജനങ്ങൾക്ക് എതിരായ രാഷ്ട‌ീയ ലക്ഷ്യമാണ് ഇതിന്‍റെ പിന്നിലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ജനങ്ങളുടെ ആവശ്യങ്ങൾ കൃത്യമായി തിരിച്ചറിഞ്ഞ് വിഭവങ്ങൾ വിന്യസിക്കാൻ ശാസ്ത്രീയമായ ആസൂത്രണം അത്യാവശമാണെന്ന് സർക്കാർ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ ആസൂത്രണ പ്രകൃയയ്ക്ക് നല്‍കുന്ന പ്രാധാന്യം കൂടുതല്‍ ശക്തിപ്പെടുത്തിക്കൊണ്ട് തന്നെ കേരളം വികസന പാതയില്‍ മുന്നോട്ട് പോകും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ മുന്നേറ്റം കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളിലെ പ്രവർത്തനത്തിലും പ്രതിഫലിക്കുന്നുണ്ട്. യുഡിഎഫ് സർക്കാരിന് കീഴില്‍ തകര്‍ന്നടിഞ്ഞതാണ് പൊതുമേഖല സ്ഥാപനങ്ങൾ. അവയെ സ്വകാര്യ മേഖലയ്ക്ക് വിറ്റഴിക്കാൻ കേന്ദ്ര സർക്കാര്‍ ശ്രമിച്ചപ്പോൾ അതിന് പ്രതിരോധം തീർക്കുകയാണ് കേരള സർക്കാർ ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles