സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് അധിക സീറ്റുകൾ ; ഉത്തരവ് പുറത്തിറക്കി സർക്കാർ 

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തില്‍ അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ച്‌ ഉത്തരവിറങ്ങി. 9 ജില്ലകളില്‍ സീറ്റ് കൂട്ടി. ഏഴ് ജില്ലകളില്‍ എല്ലാ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിലും 30 ശതമാനം സീറ്റും രണ്ട് ജില്ലകളില്‍ 20 ശതമാനം സീറ്റുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസര്‍കോട് എന്നീ ജില്ലകളിലാണ് എല്ലാ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകള്‍ക്കും 30% മാർജിനല്‍ സീറ്റ് വർധിപ്പിച്ചത്. കൊല്ലം, തൃശൂർ ജില്ലകളിലെ എല്ലാ സർക്കാർ-എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകള്‍ക്കും 20% സീറ്റാണ് വർധധിപ്പിച്ചത്. കഴിഞ്ഞ വർഷത്തെ അതേ രീതിയിലാണ് വർധന. നേരത്തെ അനുവദിച്ചിരുന്ന 313 ബാച്ചുകള്‍ തുടരാനും അനുമതി നല്‍കി.

Advertisements

സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലേക്കുള്ള പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ഓണ്‍ലൈൻ അപേക്ഷാ നടപടികള്‍ ആരംഭിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഏകജാലക സംവിധാനമായ ഹയർ സെക്കൻഡറി സെൻട്രലൈസ്ഡ് അഡ്മിഷൻ പ്രോസസ് (എച്ച്‌.എസ്.സി.എ.പി.) വഴിയാണ് അപേക്ഷിക്കേണ്ടത്. ജൂണ്‍ 3 വരെ വിദ്യാർത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. എസ്‌എസ്‌എല്‍സി പരീക്ഷയോ മറ്റ് തുല്യതാ പരീക്ഷകളോ പാസായ വിദ്യാർത്ഥികള്‍ക്ക് പ്രവേശനത്തിന് അർഹതയുണ്ടായിരിക്കും.

Hot Topics

Related Articles