കുറവിലങ്ങാട്: മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം തീർത്ഥാടന ദേവാലയത്തിലെ അഗ്രികൾച്ചറൽ പ്രമോഷൻ കൗൺസിലിന്റെയും ദേവമാതാ കോളേജ് എൻ.എസ്.എസ്. യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ കോളേജ് ക്യാമ്പസിൽ ജൈവകൃഷി ആരംഭിച്ചു. ആധുനികരീതിയിൽ സജ്ജീകരിച്ച പോളിഹൗസിലാണ് കൃഷിയിടം ഒരുക്കിയിരിക്കുന്നത്. ഇസ്രായേൽ വികസിപ്പിച്ചെടുത്ത നവീനമായ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് കൃഷിയും പരിപാലനവും നടത്തുന്നത് .പദ്ധതിയുടെ ഉദ്ഘാടനം ആദ്യ വിത്ത് പാകി കോളേജ് മാനേജർ വെരി റവ. ഡോ. തോമസ് മേനാച്ചേരി നിർവഹിച്ചു.
പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു ,വൈസ് പ്രിൻസിപ്പൽ ഫാ. ഡിനോയ് മാത്യു കവളമ്മാക്കൽ,കോളേജ് ബർസാർ ഫാ.ജോസഫ് മണിയൻചിറ, പ്രമോഷൻ കൗൺസിൽ അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മുൻ അഗ്രികൾച്ചറൽ ഓഫീസർമാരായ ജോർജ് പുതിയിടം, പ്രീതാ പോൾ,കൗൺസിൽ അംഗങ്ങളായ റെജി മിറ്റത്താനി,ജിയോ കരികുളം, മോളി വാഴപ്പറമ്പിൽ ,എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ വിദ്യാ ജോസ്, ജിതിൻ ജോയ്, കോളേജ് യൂണിയൻ ചെയർമാൻ ബേസിൽ ബേബി എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നിർവഹിക്കപ്പെടുന്നതു.


