മണ്ഡലങ്ങളിൽ സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥിമാർ രംഗത്ത്: സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥിമാർ സ്വയം പിന്മാറണം: പൂഞ്ഞാർ യു.ഡി.എഫ് നിയോജക മണ്ഡലം കോൺഗ്രസ് കൂട്ടായ്മ

കോട്ടയം: സംസ്ഥാനമൊട്ടാകെ യുഡിഎഫിന് അനുകൂല സാഹചര്യം നിലനിൽക്കുന്ന സാഹചര്യത്തിൽ പാർട്ടി പ്രവർത്തകരെ ആശയകുഴപ്പത്തിലാക്കുന്ന സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥികൾ സ്വയം പിൻവാങ്ങണമെന്ന് പൂഞ്ഞാർ നിയോജക മണ്ഡലം കോൺഗ്രസ് കൂട്ടായ്മ ആവശ്യപ്പെട്ടു. കെ.പി.സി.സിയിലോ ജില്ലാ കോൺഗ്രസ് കമ്മിറ്റിയിലോ ബ്ലോക്കിലോ ഭാരവാഹികൾ അല്ലാത്തവർ പണത്തിൻ്റെ ഹുങ്കിൽ കള്ളപ്പണം വെളുപ്പിക്കാനായി സ്ഥാനാർത്ഥി മോഹവുമായി ഇറങ്ങിത്തിരിച്ച് പാർട്ടി പ്രവർത്തകരേ ചേരിതിരിഞ്ഞ് അക്രമിക്കുന്നത് ഉടൻ അവസാനിപ്പിക്കണം എന്ന് യോഗം ആവശ്യപ്പെട്ടു.

Advertisements

ആരുടെയും പ്രലോഭനങ്ങൾക്ക് മുൻപിൽ കോൺഗ്രസ് പ്രവർത്തകർ വഴങ്ങരുത്. സ്ഥാനാർത്ഥിമോഹികൾ അതിന് അർഹരാണോ എന്ന് സ്വയം പരിശോധിക്കണമെന്നും പ്രവർത്തകവികാരം കണക്കിലെടുത്ത് സ്വയം പിൻമാറിയതായി ഉടൻ പ്രഖ്യാപിക്കണം എന്നും ആവശ്യപ്പെട്ടു. പ്രവർത്തകരേ തമ്മിലടിപ്പിച്ച് ചോര കുടിക്കാൻ ആരും ആഗ്രഹിക്കരുത്. ഇടതുപക്ഷത്തിന് വിടുപണി ചെയ്യാൻ ആഗ്രഹിക്കുന്നവർ അത് നേരെ ചെയ്യണം. പാവപ്പെട്ട കോൺഗ്രസ് പ്രവർത്തകർ ജീവൻ പണയം വെച്ചാണ് യുഡിഎഫിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്നത്. അവരുടെ ആൽമവീര്യം തകർക്കാൻ സ്ഥാനാർത്ഥി മോഹവുമായി സ്വയം ഇറങ്ങരുത്. പണം മുടക്കി സമൂഹമാധ്യമങ്ങളിൽ സ്വയം പ്രത്യക്ഷപെട്ടും മൂട് താങ്ങികളെ വെച്ചുമുള്ള ഒളിച്ചു കളി നിർത്തി വിനീത പ്രവർത്തകനായി മാറണം എന്നും യോഗം ആവശ്യപ്പെട്ടു.

Hot Topics

Related Articles