പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പത്തനംതിട്ടയിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ 

പത്തനംതിട്ട: 17കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 2 യുവാക്കള്‍ അറസ്റ്റില്‍. പത്തനംതിട്ട കോന്നിയില്‍ ഉണ്ടായ സംഭവത്തില്‍ അനന്തു, അഭിജിത്ത് എന്നിവരാണ് പിടിയിലായത്. പെണ്‍കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകർത്തി സുഹൃത്തുക്കള്‍ക്ക് കൈമാറുകയും ചെയ്തു. തണ്ണിത്തോട് മൂഴി സ്വദേശി അനന്തു , കൂത്താടിമണ്‍ സ്വദേശി അഭിജിത്ത് എന്നിവരാണ് കോന്നി പോലീസിന്റെ പിടിയിലായത്. ഇവർ വി കോട്ടയം, വെള്ളപ്പാറ എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിച്ചു വരികയാണ്.

Advertisements

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ വശീകരിച്ച അഭിജിത്ത് പത്തനംതിട്ടയിലെ ലോഡ്ജില്‍ എത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ മൊബൈലില്‍ പകർത്തി സുഹൃത്തായ അനന്തുവിന് അയച്ചുകൊടുക്കുകയും ആയിരുന്നു. തുടർന്ന് ഈ ദൃശ്യങ്ങള്‍ പെണ്‍കുട്ടിക്ക് വാട്സാപ്പില്‍ അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തിയ അനന്തു കുട്ടിയെ പൂങ്കാവിലുള്ള വാടക വീട്ടിലെത്തിച്ചു പീഡിപ്പിച്ചു. ദൃശ്യങ്ങള്‍ പകർത്തുകയും ചെയ്തുവെന്നാണ് കേസ്. അനന്തുവിനെ വി കോട്ടയത്തെ വാടകവീട്ടില്‍ നിന്നും അഭിജിത്തിനെ എറണാകുളത്തു നിന്നും പിടികൂടുകയായിരുന്നു.

Hot Topics

Related Articles