രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്ക് മുരുകുന്നു;കർഷക സമരത്തിന് പങ്കെടുത്ത ശേഷം രാഹുൽ മോശമായി പെരുമാറി;ഗുരുതര ആരോപണവുമായി കോൺഗ്രസ് പ്രവർത്തക

തിരുവനന്തപുരം:കർഷക സമരത്തിൽ നിന്ന് തിരികെ വന്നതിനു പിന്നാലെ തനിക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മോശമായി പെരുമാറിയതായി കോൺഗ്രസ് പ്രവർത്തക എം.എ ഷഹനാസ് ഗുരുതര ആരോപണവുമായി രംഗത്തെത്തി. തനിക്ക് രാഹുൽ മാങ്കൂട്ടത്തിൽ അനുചിതമായ സന്ദേശം അയച്ചതായും, ഇത് പാർട്ടി നേതൃത്വം വഴിവിട്ടു കാണിച്ചുവെന്നും ഷഹനാസ് പറയുന്നു.

Advertisements

ഡൽഹിയിൽ നടന്ന കർഷക സമരത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയപ്പോൾ ലഭിച്ച സന്ദേശമാണ് വിവാദത്തിന് കാരണമായത്. “ഒരുമിച്ച് ഡൽഹിക്ക് പോകാമായിരുന്നല്ലോ” എന്ന തരത്തിലുള്ള, മോശം ഉദ്ദേശ്യമുള്ള സന്ദേശമാണ് രാഹുൽ അയച്ചതെന്ന് ഷഹനാസ് ആരോപിക്കുന്നു. ഇത് തനിക്ക് അസ്വസ്ഥത ഉണ്ടാക്കിയതായും, രാഹുലിന്റെ പെരുമാറ്റം തികച്ചും അനുചിതവും അംഗീകരിക്കാനാവാത്തതുമാണെന്ന് അവർ വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഭവം നടന്ന ഉടൻ തന്നെ പാർട്ടി നേതൃത്വത്തെ അറിയിച്ചതായും ഷഹനാസ് പറയുന്നു. അന്നത്തെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന ഷാഫി പറമ്പിലിനെ വിവരം അറിയിച്ചു, രാഹുലിനെ ഭാവിയിൽ നേതൃത്വസ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന് അഭ്യർത്ഥിക്കുകയും ചെയ്തുവെന്ന് അവർ വെളിപ്പെടുത്തി. എന്നാൽ ഇതിനെ തുടർന്ന് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് ഷഹനാസ് ആരോപണം.രാഹുൽ മാങ്കൂട്ടത്തിൽ നേരിടുന്ന സ്ത്രീപീഡനക്കേസിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഷഹനാസ് ഇത്തരത്തിലുള്ള പുതിയ വെളിപ്പെടുത്തലുമായി രംഗത്തുവന്നിരിക്കുന്നത്.

Hot Topics

Related Articles