തിരുവനന്തപുരം: തിരക്ക് കണക്കിലെടുത്ത് ചെന്നൈയിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചതായി റെയിൽവേ അറിയിച്ചു.ചെന്നൈ എഗ്മൂർ–തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ (06075) സെപ്റ്റംബർ 30-ന് രാത്രി 10.15-ന് ചെന്നൈയിൽ നിന്ന് പുറപ്പെടും. ഒക്ടോബർ 1-ന് ഉച്ചയ്ക്ക് 2.05-ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും. മടക്ക ട്രെയിൻ (06076) ഒക്ടോബർ 5-ന് വൈകിട്ട് 4.30-ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ടു ഒക്ടോബർ 6-ന് രാവിലെ 10.30-ന് ചെന്നൈ എഗ്മൂരിലെത്തും.
സ്റ്റോപ്പുകൾ: വർക്കല, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട്, പോത്തന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപേറ്റ, കാട്പാടി, അറക്കോണം, തിരുവള്ളൂർ, പെ തമ്പാവൂർ.കോച്ചുകൾ: സെക്കൻഡ് എസി – 2, തേഡ് എസി – 3, സ്ലീപ്പർ – 8, ജനറൽ സെക്കൻഡ് – 7.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, കൊല്ലം–ചെങ്കോട്ട വഴിയുള്ള ചെന്നൈ സെൻട്രൽ–കോട്ടയം എസി സ്പെഷ്യൽ (06121) ഒക്ടോബർ 1 മുതൽ 22 വരെ എല്ലാ ബുധനാഴ്ചകളിലും സർവീസ് നടത്തും. ഉച്ചയ്ക്ക് 3.10-ന് ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെട്ടു പിറ്റേന്ന് ഉച്ചയ്ക്ക് 12.05-ന് കോട്ടയത്ത് എത്തിച്ചേരും. മടക്ക ട്രെയിൻ ഒക്ടോബർ 2 മുതൽ 23 വരെ എല്ലാ വ്യാഴാഴ്ചകളിലും സർവീസ് നടത്തും. ഉച്ചയ്ക്ക് 2.05-ന് കോട്ടയം മുതൽ പുറപ്പെട്ടു പിറ്റേന്ന് രാവിലെ 11.30-ന് ചെന്നൈ സെൻട്രലിൽ എത്തും.
സ്റ്റോപ്പുകൾ: ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം, കുണ്ടറ, കൊട്ടാരക്കര, പുനലൂർ, തെൻമല, ചെങ്കോട്ട, തെങ്കാശി, പാവൂർചത്രം, കീൽക്കടയം, അംബാസമുദ്രം, ചേറൻമഹാദേവി, തിരുനെൽവേലി, കോവിൽപ്പട്ടി, സാത്തൂർ, വിരുദുനഗർ, മധുര, ഡിണ്ടിഗൽ, കരൂർ, നാമക്കൽ, സേലം, ജോലാർപേറ്റ, കാട്പാടി, അറക്കോണം.കോട്ടയം–ചെന്നൈ ടിക്കറ്റ് നിരക്ക് 1575 രൂപ.

