തിരുവനന്തപുരം:2025 അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത. പുതുവർഷം പുലരുന്നതിന് മുൻപ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. പ്രധാനമായും തെക്കൻ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത കൂടുതലെന്ന് മുന്നറിയിപ്പിൽ പറയുന്നു.ഡിസംബർ 29, 30 തീയതികളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. ഡിസംബർ 29-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ മിതമായതോ നേരിയതോ ആയ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം, വടക്കൻ ജില്ലകളിൽ മഴയ്ക്ക് സാധ്യതയില്ലെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നു.
ഡിസംബർ 30-ന് മഴയുടെ സാധ്യത കൂടുതൽ ജില്ലകളിലേക്ക് വ്യാപിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പുതുവർഷാഘോഷങ്ങൾക്ക് മുന്നോടിയായി മഴ ലഭിക്കുന്നത് പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ട സാഹചര്യമുണ്ടാക്കുന്നുവെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.അതേസമയം, ഒക്ടോബർ മുതൽ ഇതുവരെ സംസ്ഥാനത്ത് ലഭിക്കേണ്ട മഴയിൽ ഏകദേശം 20 ശതമാനം കുറവുണ്ടായതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്ര വൃത്തങ്ങൾ അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പകൽ താപനില കോട്ടയത്ത് രേഖപ്പെടുത്തി. 35.2 ഡിഗ്രി സെൽഷ്യസാണ് കോട്ടയത്ത് രേഖപ്പെടുത്തിയ പകൽ ചൂട്. തുടർച്ചയായ മൂന്നാം ദിവസമാണ് രാജ്യത്തെ ഉയർന്ന പകൽ താപനില കോട്ടയത്ത് തന്നെ രേഖപ്പെടുത്തുന്നത്.


