തിരുവല്ലയിൽ 14 കാരിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ; ഒന്നര വയസ്സുകാരിയുടെ വായ പൊത്തി ഭീഷണിപ്പെടുത്തി; പ്രതികളെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി

പത്തനംതിട്ട: തിരുവല്ലയിലെ കുറ്റൂർ പ്രദേശത്ത് 14 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ബംഗാൾ സ്വദേശികളായ രണ്ട് തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. വീടിനുള്ളിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ പീഡിപ്പിക്കുകയും, കൂടെ ഉണ്ടായിരുന്ന ഒന്നര വയസ്സുകാരിയുടെ വായ പൊത്തിപ്പിടിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നതാണ് പരാതിയുടെ ഉള്ളടക്കം.ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ 14 കാരിയാണ് പീഡനത്തിനിരയായത്. സംഭവസമയത്ത് മാതാപിതാക്കൾ ജോലിക്കുപോയിരിക്കുകയായിരുന്നു. ഈ അവസരം മുതലെടുത്താണ് പ്രതികൾ വീട്ടിൽ കയറി ക്രൂരത നടത്തിയത്.വീട്ടിനുള്ളിൽ നിന്ന് കേട്ട ബഹളം ശ്രദ്ധിച്ച നാട്ടുകാർ ഇടപെട്ട് പ്രതികളെ പിടികൂടി മർദ്ദനമേറ്റതിന് ശേഷം പൊലീസിൽ ഏൽപ്പിച്ചു. പ്രതികൾക്കെതിരെ പോക്സോ നിയമത്തിലെ വകുപ്പ് ഉൾപ്പെടെ ഗംഭീര കുറ്റങ്ങൾ ചുമത്തി പൊലീസ് അന്വേഷണം തുടങ്ങി.

Advertisements

Hot Topics

Related Articles