രാഷ്ട്രീയ ജനതാദൾഗാന്ധിജയന്തി ദിനാചരണം നടത്തി

ഫോട്ടോ : ഗാന്ധിജയന്തി ദിനത്തിൽ ആർ. ജെ. ഡി ജില്ലാ കമ്മറ്റി ഓഫീസിൽ ജില്ലാ പ്രസിഡന്റ് സണ്ണി തോമസിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തിയപ്പോൾ

Advertisements

കോട്ടയം: ഗാന്ധിജയന്തി ദിനത്തിൽ ആർജെഡി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും നടത്തി. ഗാന്ധിജിക്കും ഗാന്ധിയൻ ആശയങ്ങൾക്കും ഏറെ പ്രസക്തി ഉണ്ടെന്ന് ലോകം തിരിച്ചറിയുമ്പോൾ ഗാന്ധിജിയെ വിസ്മരിക്കുന്ന തിരക്കിലാണോ ഇന്ത്യയിലെ ഭരണവർഗ്ഗമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ആർ.ജെ.ഡി ജില്ലാ കമ്മറ്റി. ഭാരതാംബയെ ഉയർത്തിക്കാട്ടി ഗാന്ധിയൻ മൂല്യങ്ങളെ തമസ്‌ക്കരിക്കാനുള്ള ശ്രമം തകൃതിയായി നടക്കുന്നു എന്നത് ആശങ്ക ഉയർത്തുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആർ.ജെ.ഡി ജില്ലാ പ്രസിഡന്റ് സണ്ണി തോമസ് അദ്ധക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം അഡ്വ. ബെന്നി കുര്യൻ, ജോൺ മാത്യു മൂലയിൽ, ഏ.വി. ജോർജ്കുട്ടി, ബെന്നി സി. ചീരഞ്ചിറ, ജോസി ജെയിംസ്, വി.കെ. സജികുമാർ, കെ.ആർ. മനോജ്കുമാർ, ബെന്നി വർഗീസ്, അഡ്വ.എബ്രഹാം പി.തോമസ്, പ്രിൻസ് തോട്ടത്തിൽ, റിജോ പാദുവ, തങ്കച്ചൻ ജോസഫ്, കെ.എസ്. ബെന്നി, പ്രിയൻ ആന്റണി, എൻ. അപ്പുക്കുട്ടൻ, ഇ.റ്റി. കുര്യൻ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles