ശബരിമല സ്വർണ്ണക്കൊള്ള കേസ്;അറസ്‌റ്റിലായ തന്ത്രിയുടെ വീട്ടിലെ ബിജെപി സന്ദർശനം എന്തിന്? തെളിവ് നശിപ്പിക്കാനോ: വി. ശിവൻകുട്ടി

പത്തനംതിട്ട:ശബരിമലയിലെ സ്വർണ്ണ മോഷണ കേസുമായി ബന്ധപ്പെട്ട് തന്ത്രിയുടെ താമസസ്ഥലത്ത് ബിജെപി നേതാക്കൾ അടിയന്തര സന്ദർശനം നടത്തിയതിൽ സംശയമുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി. ഈ സന്ദർശനം എന്തിനാണെന്ന് ബിജെപി നേതൃത്വം വ്യക്തത വരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.സ്വർണ്ണ മോഷണ കേസിൽ ബിജെപി നടത്തുന്ന നീക്കങ്ങൾ കള്ളന്മാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ളതല്ല, മറിച്ച് കുറ്റവാളികളായ സ്വന്തം ആളുകളെ സംരക്ഷിക്കാനുള്ള ശ്രമങ്ങളാണെന്നും മന്ത്രി ആരോപിച്ചു. സ്വർണം മോഷ്ടിച്ചവരെ കണ്ടെത്തുക എന്നതല്ല ബിജെപിയുടെ യഥാർത്ഥ ലക്ഷ്യം. തങ്ങളുടെ നിഗൂഢ താല്പര്യങ്ങൾ സംരക്ഷിക്കുന്നവരെ എന്ത് വിലകൊടുത്തും രക്ഷപ്പെടുത്തുക എന്നതാണ് അവരുടെ അജണ്ടയെന്നും വി. ശിവൻകുട്ടി പറഞ്ഞു.

Advertisements

ബിജെപി പ്രഖ്യാപിച്ച പ്രതിഷേധ പരിപാടികൾ ആരെ തിരെയാണെന്ന് വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. നിലവിൽ ഈ കേസിലെ അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത് ബഹുമാനപ്പെട്ട ഹൈക്കോടതിയാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ബിജെപിയുടെ സമരം ഹൈക്കോടതിക്കെതിരെയാണോയെന്ന് ജനങ്ങളോട് തുറന്നു പറയാൻ അവർ തയ്യാറാകണമെന്നും പറഞ്ഞു.അയ്യപ്പ വിശ്വാസികളേക്കാൾ കൂടുതൽ കൂറ് ബിജെപി കാണിക്കുന്നത് കുറ്റവാളികളോടാണെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണെന്നും മന്ത്രി വിമർശിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഭക്തരുടെ വികാരം ഉപയോഗിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവർ ഇപ്പോൾ കള്ളന്മാർക്കായി കവചം തീർക്കുന്നത് വിരോധാഭാസമാണെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന ഏജൻസികളുടെ അന്വേഷണം കൃത്യമായി പുരോഗമിക്കുമ്പോൾ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെടുന്നത് ബിജെപിയുടെ ഉള്ളിലെ ഭയത്തിന്റെ പ്രതിഫലനമാണെന്നും വി. ശിവൻകുട്ടി ആരോപിച്ചു. സത്യം പുറത്തുവരുമെന്നും തങ്ങളുടെ പങ്ക് വെളിപ്പെടുമെന്നും ഉള്ള ആശങ്കയാണ് ഇത്തരം ആവശ്യങ്ങൾക്ക് പിന്നിലെന്നും മന്ത്രി കൂട്ടിച്ചേർത്തു.തന്ത്രിയുടെ താമസസ്ഥലത്ത് ബിജെപി നേതാക്കൾ അടിയന്തരമായി സന്ദർശനം നടത്തിയത് തെളിവുകൾ നശിപ്പിക്കാനാണോയെന്ന സംശയം ശക്തമാണെന്നും ഇതിന് വ്യക്തമായ മറുപടി നൽകാൻ ബിജെപി തയ്യാറാകണമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

Hot Topics

Related Articles