ശബരിമല യുവതീ പ്രവേശം: “വർഷങ്ങളായി തുടരുന്ന ആചാരം സംരക്ഷിക്കണം; ആചാരങ്ങളിൽ അവസാന തീർപ്പ് പറയേണ്ടത് കോടതിയല്ല”; സുപ്രീം കോടതിയിൽ നിലപാട് വ്യക്തമാക്കി പന്തളം കൊട്ടാരം

ഡൽഹി: ശബരിമല യുവതീ പ്രവേശത്തിൽ സുപ്രീം കോടതിയിൽ നിലപാട് വ്യക്തമാക്കി പന്തളം കൊട്ടാരം. ആചാരങ്ങളിൽ അവസാന തീർപ്പ് പറയേണ്ടത് കോടതിയല്ല വര്ഷങ്ങളായി തുടരുന്ന ആചാരം സംരക്ഷിക്കണം. മതസ്വാതന്ത്ര്യത്തിൽ ദേവതകൾക്കും അവകാശമുണ്ടെന്നാണ് പന്തളം കൊട്ടാരത്തിന്റെ വാദം. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് പന്തളം കൊട്ടാരത്തിന് പുറമെ മുതിർന്ന അഭിഭാഷക ഇന്ദിരാ ജയ്സിംഗും കോടതിയിൽ വാദങ്ങൾ സമർപ്പിച്ചിട്ടുണ്ട്. 

Advertisements

ബിന്ദു അമ്മിണിക്കും കനകദുർഗക്കുമായി സുപ്രീംകോടതിയിൽ ഹാജരായ അഭിഭാഷകയാണ് ഇന്ദിരാ ജയ് സിംഗ്. സ്ത്രീ പ്രവേശനം അനുവദിക്കണമെന്നാണ് വാദം. വ്യക്തിസ്വാതന്ത്ര്യത്തിന് മുകളിൽ അല്ല മതസ്ഥാപനങ്ങൾക്കുള്ള പ്രത്യേക അവകാശങ്ങൾ. സ്ത്രീ സ്വാതന്ത്ര്യം ,ലിംഗസമത്വം എന്നിവയ്ക്ക് മുകളിൽ അല്ല മതസ്വാതന്ത്ര്യംമെന്നും പൊതു താൽപര്യ ഹർജിയിലൂടെ കോടതികൾക്ക് മതാചാരങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇടപെടാൻ ആകുമെന്നുമാണ് അഭിഭാഷകയുടെ കോടതിയിലെ വാദം.

Hot Topics

Related Articles