എസ്.ഡി.പി.ഐയുടെ സി.പി.എം- ബി.ജെ.പി ബന്ധം : തുളസീധരൻ പള്ളിക്കൽ മുസ്ലിംലീഗിൽ ചേർന്നു

കോട്ടയം : എസ്.ഡി.പി.ഐയുടെ സി.പി.എം- ബി.ജെ.പി ബന്ധത്തിൽ പ്രതിഷേധിച്ച് ദേശീയ കമ്മിറ്റി അംഗവും മുൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ തുളസീധരൻ പള്ളിക്കൽ മുസ്ലിംലീഗിൽ ചേർന്നു.

Advertisements

വിവിധ പാർട്ടികളിൽനിന്നായി നൂറോളം പേരാണ് ഇന്ന് മുസ്ലിംലീഗിന്റെ ഭാഗമായത്. കേരള സ്റ്റുഡന്റ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും ജനപക്ഷം സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന അഡ്വ. ഷൈജു ഹസ്സൻ, അധ്യാപക സംഘടനയായ പി.എസ്.ടി.എ ആലപ്പുഴ ജില്ല പ്രസിഡന്റ് എസ്.വി ജോസഫ്, ആർ.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡന്റ് ചെറിയാൻ ഫിലിപ്പ്, ആർ.എസ്.പി കോട്ടയം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ആർ.വൈ.എഫ് ദേശീയ സമിതി അംഗവും സംസ്ഥാന വൈസ് പ്രസിഡന്റുമായ എം.ആർ മഹേഷ്, ആർ.എസ്.പി ലെനിനിസ്റ്റ് സംസ്ഥാന അസി. സെക്രട്ടറിയും ആർ.വൈ.എഫ് മുൻ സംസ്ഥാന പ്രസിഡന്റും മുല്ലപ്പെരിയാർ സമരസമിതി ജനറൽ കൺവീനറുമായ പി.ടി ശ്രീകുമാർ, പത്തനംതിട്ടയിലെ സി.പി.എം നേതാവ് അഡ്വ. ആർ. കൃഷ്ണകുമാർ, ആർ.എസ്.പി സംസ്ഥാന നേതാക്കളായ ഗോപി മോഹൻ, ഷിബു കുമാർ, രഞ്ജിത്ത്, ജയകുമാർ, ഐക്യ മഹിള ജില്ല സെക്രട്ടറി ലേഖ കെ, ബിനു തോമസ്, നൈസാം എ, എസ്.ഡി.പി.ഐ അടൂർ മണ്ഡലം പ്രസിഡന്റ് മുജീബുദ്ദീൻ പന്തളം തുടങ്ങിയവരാണ് മുസ്ലിംലീഗിൽ അംഗത്വം സ്വീകരിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പുതുതായി മെമ്പർഷിപ്പെടുത്തവരെ പാർട്ടിയിലേക്ക് സ്വീകരിച്ചു. എസ്.ഡി.പി.ഐയുടെ ഇടത് ബാന്ധവത്തിൽ പ്രതിഷേധിച്ചാണ് തുളസീധരൻ പള്ളിക്കൽ മുസ്ലിംലീഗിന്റെ ഭാഗമായത്. രൂപീകരണകാലം തൊട്ടേ എസ്.ഡി.പി.ഐക്കൊപ്പമുള്ള നേതാവായിരുന്നു തുളസീധരൻ.

ബി.ജെ.പിയും സി.പി.എമ്മും ചേർന്നുള്ള മഴവിൽ സഖ്യത്തിന് അനുകൂല നിലപാട് സ്വീകരിച്ച എസ്.ഡി.പി.ഐ ഇടത് സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ സി.പി.എമ്മുമായി ഡീലുണ്ടാക്കിയ വിവരം വെളിപ്പെടുത്തിയത് തുളസീധരനാണ്. മുസ്ലിംലീഗ് എല്ലാ കാലത്തും മുന്നോട്ട് വെച്ച സുതാര്യവും മതേതരവുമായ രാഷ്ട്രീയ നിലപാടുകൾ കൂടുതൽ അഗീകരിക്കപ്പെടുകയാണെന്നും വിവിധ പാർട്ടികളിൽനിന്ന് ഇനിയും മുസ്ലിംലീഗിലേക്ക് ആളുകൾ എത്തുമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു.

Hot Topics

Related Articles