ഡിസംബറിൽ രാജ്യം തണുത്തു വിറയ്ക്കും; കൊടും ശൈത്യകാലത്തിന് മുന്നറിയിപ്പ്

ന്യൂഡൽഹി: 2025 ഡിസംബറോടെ രാജ്യം കടുത്ത തണുപ്പിൽ വിറയ്ക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒക്ടോബർ മുതൽ ഡിസംബർ വരെയായി ലാ നിന പ്രതിഭാസം ഉണ്ടാകുമെന്ന കാലാവസ്ഥാ ഗവേഷകരുടെ മുൻകൂട്ടി നൽകിയ മുന്നറിയിപ്പിന് പിന്നാലെയാണ് ഈ പ്രവചനം.ഇതിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ മധ്യവും വടക്കൻ സംസ്ഥാനങ്ങളിലുമായി താപനില ഗണ്യമായി താഴെയാകും. ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ മലയോര പ്രദേശങ്ങളിൽ ശക്തമായ മഞ്ഞുവീഴ്ചയും കനത്ത ശീതക്കാറ്റും അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Advertisements

രാജസ്ഥാനിൽ ഇതിനകം തന്നെ 12 ജില്ലകളിൽ പത്തുഡിഗ്രി സെൽഷ്യസിൽ താഴെയാണ് താപനില രേഖപ്പെടുത്തിയത്. അടുത്ത ദിവസങ്ങളിൽ താപനില ഇനിയും താഴെയാകുമെന്ന മുന്നറിയിപ്പും ലഭിച്ചു. മധ്യപ്രദേശ്, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് തുടങ്ങി സംസ്ഥാനങ്ങളിലും ശൈത്യതരംഗം ശക്തമാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.ജനങ്ങൾ മുൻകരുതലുകൾ എടുക്കണമെന്നും, കനത്ത മഞ്ഞുവീഴ്ചയും ശീതക്കാറ്റും അനുഭവപ്പെടുന്ന മേഖലകളിൽ ജാഗ്രത പാലിക്കണമെന്നും ഐഎംഡി നിർദ്ദേശിച്ചു.

Hot Topics

Related Articles