തിരുവനന്തപുരം:എസ്ഐആർ ഫോമുകളുടെ വിതരണത്തിൽ മുന്നേറ്റം കൈവരിച്ച് കേരളം രാജ്യത്തെ മുന്നണിയിലേക്ക്. സംസ്ഥാനത്ത് 97.23 ശതമാനം ഫോമുകൾ ഇതുവരെ വോട്ടർമാർക്ക് വിതരണം ചെയ്തു. ഏകദേശം 2.78 കോടി വോട്ടർമാരിൽ 2.70 കോടിയോളം പേർ ഫോമുകൾ ഇതിനകം സമർപ്പിച്ച സാഹചര്യത്തിലാണ് ഈ മുന്നേറ്റം.അതേസമയം, തമിഴ്നാട്ടിലും പുതുച്ചേരിയിലുമുള്ള ഫോമ്‌വിതരണത്തിൽ 96 ശതമാനം കടന്നിട്ടില്ല.
എസ്ഐആർ ഫോമുകൾ ഇന്നുതന്നെ തിരികെ സ്വീകരിക്കണമെന്ന് ബി.എൽ.ഒ മാർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. ഇതിനായി മിക്കയിടങ്ങളിലും ഹബ്ബുകൾ ഇന്ന് പ്രവർത്തനം ആരംഭിക്കും.ഫോമുകൾ നാളെയോടെ പൂർണ്ണമായി തിരികെ വാങ്ങി നവംബർ 26ന് മുൻപ് ഡിജിറ്റലൈസ് ചെയ്യാൻ ശ്രമങ്ങളാണ് ഇപ്പോൾ മുന്നോട്ട് വെച്ചിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
26ന് സുപ്രീം കോടതി എസ്ഐആർ സംബന്ധിച്ച കേസ് പരിഗണിക്കുമ്പോൾ ഉയർന്ന ശതമാനം കാണിക്കാനുള്ള നീക്കമാണിതെന്ന വിമർശനങ്ങളും ഉയർന്നിട്ടുണ്ട്. എസ്ഐആർ പ്രക്രിയ അതിവേഗത്തിൽ നടപ്പാക്കാനുള്ള ശ്രമം ബി.എൽ.ഒ മാർക്കിലും വോട്ടർമാരിലും കടുത്ത സമ്മർദം സൃഷ്ടിച്ചെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


