സ്‌കൂൾ വാഹനങ്ങളുടെ സുരക്ഷ: കോട്ടയം താലൂക്കിലെ സ്‌കൂൾ വാഹനങ്ങളുടെ സുരക്ഷാ പരിശോധന മെയ് 20 ന് മണർകാട് നടക്കും

കോട്ടയം: സ്‌കൂൾ വാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ഫിറ്റ്‌നസിനുമായി മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ ഫിറ്റ്‌നസ് പരിശോധന നടത്തും. മെയ് 20 ബുധനാഴ്ച രാവിലെ ഏഴു മണിയ്ക്ക് കോട്ടയം മണർകാട് പള്ളി മൈതാനത്താണ് കോട്ടയം താലൂക്കിലെ സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന നടത്തുന്നത്. കോട്ടയം താലൂക്ക് പരിധിയിലെ എല്ലാ സ്‌കൂൾ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വാഹനങ്ങൾ പരിശോധനയ്ക്കായി എത്തിക്കണമെന്ന് കോട്ടയം ആർ.ടി.ഒ ജയരാജ് അറിയിച്ചു. പരിശോധന പാസായ സ്റ്റിക്കർ പതിയ്ക്കാത്ത വാഹനങ്ങൾ സർവീസ് നടത്താൻ അനുവദിക്കില്ല. ഈ ദിവസം തന്നെ സ്‌കൂൾ ബസ് ഡ്രൈവർമാർക്കും ആയമാർക്കമുള്ള ബോധവത്കരണ ക്ലാസും നടത്തും. ചൈതന്യ ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നേത്ര പരിശോധനാ ക്യാമ്പും പരിപാടിയുടെ ഭാഗമായി നടത്തും.

Advertisements

Hot Topics

Related Articles