മലപ്പുറം: ഭാര്യ പിതാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മരുമകൻ അറസ്റ്റിൽ. മലപ്പുറം ഊർങ്ങാട്ടിരി മൈത്ര സ്വദേശി അബ്ദുൾ സമദ് നെയാണ് പൂക്കോട്ടുംപാടം പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകിട്ട് 3.45ഓടെ കൂറ്റമ്പാറ രാമംക്കുത്ത് റോഡിൽ ചേനാംപാറയിലാണ് സംഭവം.
Advertisements
ബൈക്കിൽ വരുകയായിരുന്ന അബ്ദുള്ളയെ മുൻ വിരോധം വെച്ച് അബ്ദുൾ സമദ് കാർ ഇടിപ്പിക്കുകയായിരുന്നു. ബൈക്കിൽ നിന്ന് തെറിച്ച് വീണ അബ്ദുള്ളയെ വീണ്ടും ഇടിപ്പിക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ തടഞ്ഞു. ഭാര്യ തന്റെ വീട്ടിൽ താമസിക്കാത്തതിനു കാരണം പിതാവായ അബ്ദുള്ളയാണ് എന്ന ധാരണയാണ് അബ്ദുൾ സമദിൻ്റെ വിരോധത്തിനു കാരണം.

