സൗദിയിൽ തീപിടുത്തം:തീർത്ഥാടകരുമായി പോയ ബസ് തീഗോളമായി; സ്ത്രീകളും കുഞ്ഞുങ്ങളും ഉൾപ്പടെ 42 പേർക്ക് ദാരുണാന്ത്യം

ന്യൂസ്‌ ഡെസ്ക്:മദീനയിലേക്കുള്ള യാത്രക്കിടെ മക്കയിൽ നിന്ന് തീർത്ഥാടനം പൂർത്തിയാക്കി മടങ്ങുകയായിരുന്ന യാത്രക്കാരുമായി പോയ ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചു. ദുരന്തത്തിൽ 42 പേർ ദാരുണാന്ത്യം. പുലർച്ചെ ഏകദേശം 1.30ഓടെയാണ് മുഫ്തിഹയ്ക്കടുത്ത് അപകടം ഉണ്ടായത്.ഉറക്കത്തിലായിരുന്ന യാത്രക്കാർക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാൻ പോലും അവസരം കിട്ടാതെ ബസ് തീപിടിച്ച് ഏതാനും നിമിഷങ്ങൾക്കകം തീഗോളമായി മാറി. അതിനിടെ ഉണ്ടായ ആർത്തവിളികൾ പോലും കേൾക്കാനാകാത്ത അവസ്ഥയിലായിരുന്നു സംഭവം.

Advertisements

ബസിലെ ഭൂരിഭാഗം പേരും തെലങ്കാനയിലെ ഹൈദരാബാദിൽ നിന്നുള്ളവരാണെന്ന് പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതുവരെ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പ്രകാരം 11 സ്ത്രീകളും 10 കുട്ടികളും ഉൾപ്പെടുന്നു. ബസ് പൂർണമായും കത്തിക്കരിഞ്ഞതിനാൽ മൃതദേഹങ്ങൾ തിരിച്ചറിയൽ അത്യന്തം ദുഷ്‌കരമായിരിക്കുകയാണെന്നാണ് വിവരം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അപകടത്തിൽ നിന്ന് രക്ഷപ്പെട്ട മുഹമ്മദ് അബ്‌ദുൾ ഷൊയ്ബിന്റെ നില ഗുരുതരമാണ്. പരിക്കേറ്റവരുടെ ചികിൽസയും വിവര ശേഖരണവും ഏകോപിപ്പിക്കുന്നതിനായി തെലങ്കാന സർക്കാർ റിയാദിലെ ഇന്ത്യൻ എംബസിയുമായി നിരന്തരം ബന്ധപ്പെടുന്നതായി റിപ്പോർട്ടുണ്ട്.സംഭവത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായം നൽകുന്നതിനായി തെലങ്കാന സർക്കാർ റെസിഡന്റ് കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഒരു കൺട്രോൾ റൂമും തുറന്നിട്ടുണ്ട്.കൺട്രോൾ റൂം നമ്പറുകൾ:

+91 7997959754,+91 9912919545അതേസമയം, ജിദ്ദയിലെ ഇന്ത്യൻ എംബസിയും 24×7 കൺട്രോൾ റൂമും ടോൾ-ഫ്രീ ഹെൽപ്പ് ലൈൻ നമ്പറും സജ്ജമാക്കിയിട്ടുണ്ട്, 8002440003

മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരാനും പരിക്കേറ്റവർക്ക് മികച്ച ചികിത്സാ സൗകര്യം ഒരുക്കാനും കേന്ദ്ര സർക്കാരിനെ സഹായിക്കണമെന്ന് ഹൈദരാബാദ് എംപി അസദുദ്ദീൻ ഒവൈസി ആവശ്യപ്പെട്ടു. ഈ യാത്ര, ഹൈദരാബാദ് ആസ്ഥാനമായ അൽ-മീന ഹജ് ആൻഡ് ഉംറ ട്രാവൽസ് എന്ന ഏജൻസിയുടെ കീഴിൽ സംഘടിപ്പിച്ചതാണ്.

Hot Topics

Related Articles