കക്കൂസ് മാലിന്യം കുറവിലങ്ങാട് എം സി റോഡിൽ നിക്ഷേപിച്ചു 

കുറവിലങ്ങാട് : ശുചിമുറി മാലിന്യവും ഒപ്പം മലിന ജലവും ടാങ്കർ ലോറിയിൽ കൊണ്ടുവന്ന് കോഴാ കപ്പേളക്ക് സമീപം ഒഴുക്കി….. കോഴാ ജംഗ്‌ഷനും ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനും ഇടയിലുള്ള എം സി റോഡിന്റെ സൈഡിലുള്ള ഓടയിലാണ് ദുർഗന്ധം വമിക്കുന്ന മലിനജലം ഒഴുക്കിയത്… 

ദുർഗന്ധം മൂലം പ്രദേശവാസികൾക്ക് ആരോഗ്യത്തോടെ ജീവിച്ചുപോകാൻ പറ്റാത്ത അവസ്ഥയാണ് ഇവിടെ… കോഴാ കപ്പേള മുതൽ കോഴാ ജംഗ്‌ഷൻ വരെയുള്ള ഭാഗത്ത് ഒരു മാസത്തിനുള്ളിൽത്തന്നെ പലതവണ ശുചിമുറി മാലിന്യം തള്ളിയിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രദേശവാസികൾ പരാതിയായിട്ട് ഹെൽത്തിൽ…… പോലീസ് സ്റ്റേഷനിൽ…… പഞ്ചായത്തിൽ…. എത്തിയെങ്കിലും നോ രക്ഷ….. അവസാനം  പ്രദേശവാസികൾ തന്നെ വെള്ളം ഒഴിച്ച് കഴുകിക്കളയേണ്ട ഗതി വന്നു….. 

എം സി റോഡ് സൈഡിൽ മാലിന്യം തള്ള് സ്ഥിരമായിട്ട് തുടരുകയാണ്…..! 

Hot Topics

Related Articles