കുമരകം : ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ്ബ് ക്രിസ്തുമസ് – ന്യൂയർ ആഘോഷവും വിദ്യാഭ്യാസ – സാഹിത്യ- കായിക മേഖലകളിൽ പ്രാവിണ്യം തെളിയിച്ചവർക്കുള്ള അനുമോദനവും ക്ലബ്ബ് അങ്കണത്തിൽ സംഘടിപ്പിച്ചു.
ജില്ലാ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ റൂബി ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ കുമരകം സെൻറ് ജോൺസ് വള്ളാറ പുത്തൻപള്ളി വികാരി റവ. ഫിലിപ്പ് കരിശ്ശേരിക്കൽ ക്രിസ്തുമസ് – ന്യൂയർ സന്ദേശം നൽകി. ചടങ്ങിൽ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അഡ്വ ശ്രുതി സൈജോ, രാജീവ് രാജു, സോളി ജോർജ്, അപ്പു രാജേഷ്, ആദിത് കെ.ഗിരി എന്നിവരെ ക്ലബ്ബ് അനുമോദിക്കുകയുണ്ടായി.ക്ലബ്ബ് പ്രസിഡൻ്റ് അഡ്വ. വി.പി അശോകൻ്റെ അദ്ധ്യക്ഷതയിൽ എസ് കെ.എം ദേവസ്വം പ്രസിഡൻ്റ് ഏ.കെ ജയപ്രകാശ്, ശ്രീകുമാരമംഗലം ക്ഷേത്രം തന്ത്രി, ഉഷേന്ദ്രൻ തന്ത്രികൾ
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.ഐ ഏബ്രഹാം, കെ.ജി. ബിനു, സഹകരണ ബാങ്ക് , പി വി എബ്രഹാം, ക്ലബ്ബ്ജനറൽ സെക്രട്ടറി, എസ് ഡി പ്രേംജി, ക്ലബ്ബ് വൈസ് പ്രസിഡൻ്റ് പി.കെ സുധീർ എന്നിവർ സംസാരിച്ചു.


