കോട്ടയം: എസ്.എസ്.എൽ.സി പരീക്ഷയിൽ മിന്നും വിജയം നേടി കോട്ടയം എം.ഡി സെമിനാരി ഹയർ സെക്കൻഡറി സ്കൂൾ. പരീക്ഷ എഴുതിയതിൽ 261 ൽ 260 കുട്ടികളും സ്കൂളിൽ നിന്നും വിജയിച്ചു. 10 കുട്ടികളാണ് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയത്. ഒൻപത് വിഷയങ്ങൾക്ക് 10 കുട്ടികൾക്ക് എ പ്ലസ് ലഭിക്കുകയും, ഒൻപത് കുട്ടികൾക്ക് എട്ട് വിഷയങ്ങളിൽ എ പ്ലസ് ലഭിക്കുകയും ചെയ്തിട്ടുണ്ട്.
Advertisements



