സംസ്ഥാന സർക്കാറിന് വേണ്ടി ഹ്രസ്വ ചിത്രങ്ങൾ നിർമ്മിക്കുന്ന ഏജൻസികളിൽ അഴിച്ചുപണി ആവശ്യം : Docushot

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന് വേണ്ടി ഡോക്യൂമെന്ററി, ഹൃസ്വ ചിത്ര നിർമാണം നടത്തുന്ന ഇൻഫർമേഷൻ &പബ്ലിക് റിലേഷൻ ഡിപ്പാർട്മെന്റ്, കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്പറേഷൻ, സി ഡിറ്റ് എന്നിവിടങ്ങളിൽ ഡോക്യൂമെന്ററി, ഹൃസ്വ ചിത്ര നിർമാണ നിർവഹണത്തിൽ സമഗ്ര അഴിച്ചു പണി ആവശ്യമാണെന്ന് Docushot ആവശ്യപ്പെട്ടു.

Advertisements

ദേശീയ, സംസ്ഥാന അവാർഡ് ജേതാക്കളായ ചലച്ചിത്ര പ്രവർത്തകരെ ഉൾപ്പെടുത്തി ഈ 3 സ്ഥാപന ങ്ങളിലും” സംവിധായക പാനൽ” ഉണ്ടെങ്കിലും കഴിഞ്ഞ കുറച്ചു വർഷങ്ങളിലായി പാനൽ ഡയറക്ടർമാരെ അകറ്റി നിർത്തിക്കൊണ്ട്, പുറത്ത് നിന്നുള്ള സ്വകാര്യ ഏജൻസികൾക്കും ഉദ്യോഗസ്ഥർ പങ്കാളികളായിട്ടുള്ള കമ്പനികൾക്കും മാത്രം ഡോക്യൂമെന്ററി, ഹൃസ്വ ചിത്ര നിർമാണം വൻ തുകക്ക് നൽകുകയാണ്.ഇതിൽ നടക്കുന്ന അഴിമതി അന്വേഷിക്കുകയും ഡോക്യൂമെന്ററി നിർമാണം പഴയത് പോലെ പാനൽ ഡയറക്ടർമാരെ ഉൾപ്പെടുത്തി നിർവഹിക്കുകയും വേണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചലച്ചിത്ര അക്കാദമി,ചലച്ചിത്ര വികസന കോര്പറേഷൻ, സാംസ്‌കാരിക ക്ഷേമ നിധി ബോർഡ്‌ എന്നിവയുടെ നിർവാഹകസമിതിയിലേക്ക് ഡോക്യൂമെന്ററിരംഗത്ത് കഴിവ് തെളിയിച്ച, പ്രവർത്തന പരിചയമുള്ള ചലച്ചിത്ര പ്രവർത്തകരെയും ഉൾപ്പെടുത്തുക,സ്ത്രീ – പിന്നോക്ക വിഭാഗങ്ങൾക്കായി ചലച്ചിത്ര നിർമ്മാണ ഫണ്ട്‌ നൽകുന്നതുപോലെ മികച്ച ഡോക്യൂമെന്ററികൾക്കും സർക്കാർ നിർമ്മാണ തുക അനുവദിക്കുക, ഫീചർ ഡോക്യൂമെന്ററികൾക്ക് തിയേറ്റർ പ്രദർശനസൗകര്യം ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങളും Docushot സംസ്ഥാന സെക്രട്ടറി വിജു വർമ ഉന്നയിച്ചു.

ഈ മേഖലയിൽ പ്രവർത്തിക്കുന്ന കലാ സാങ്കേതിക പ്രവർത്തകരുടെ രജിസ്റ്റർഡ് തൊഴിൽ സംഘടനയാണ് Docushot.

Hot Topics

Related Articles