ഫോട്ടോ :
സംസ്ഥാന കലോൽസവം – ഹയർ സെക്കണ്ടറി വിഭാഗം കന്നട പദ്യം ചൊല്ലൽ എ ഗ്രേഡ് നന്ദന സി ബിനു , കാർട്ടൂൺ എ ഗ്രേഡ് പി.എ. ഗോവിന്ദ്
Advertisements
മണർകാട് . സംസ്ഥാന കലോത്സവത്തിന്റെ ആദ്യ ദിനത്തിൽ തന്നെ സെൻ്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂളിന് ഇരട്ടിമധുരം . കന്നട പദ്യം ചൊല്ലൽ , കാർട്ടൂൺ എന്നീ ഇനങ്ങളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ സ്കൂൾ എ ഗ്രേഡ് നേട്ടം സ്വന്തമാക്കി. കന്നട പദ്യം ചൊല്ലലിൽ നന്ദന .സി .ബിനുവാണ് എ ഗ്രേഡ് നേടിയത്. പള്ളിക്കത്തോട് ചക്കാമ്പുഴ ബിനു.ജെ യുടെയും ഷൈമോളുടെയും മകളാണ്. കാർട്ടൂണിൽ പി.എ. ഗോവിന്ദാണ് വിജയം നേടിയത്. തിരുവഞ്ചൂർ പൂളത്തൂർ പി. ആർ. അനിൽകുമാറിൻ്റെയും ജ്യോതിയുടെയും മകളാണ്


