ബില്ലുകൾ വലിച്ചെറിയല്ലേ;കടയിലെ ബില്ലുകൾ ലോട്ടറി ടിക്കറ്റാകുന്ന തായ്‌വാൻ;കോടികൾ സമ്മാനമായി കിട്ടുന്ന രാജ്യം ഇതാണ്

ന്യൂസ്‌ ഡെസ്ക് :കടകളിലും ഷോപ്പിംഗ് മാളുകളിലും സാധനങ്ങൾ വാങ്ങിയ ശേഷം ലഭിക്കുന്ന ബില്ലുകൾ പലരും അത്ര ശ്രദ്ധിക്കാതെ വലിച്ചെറിയുന്നവരാണ്. എന്നാൽ ആ ബില്ലുകൾ സൂക്ഷിച്ചാൽ കോടികൾ വരെ സ്വന്തമാക്കാൻ കഴിയുന്ന ഒരു രാജ്യമുണ്ട്. അതാണ് തായ്‌വാൻ.തായ്‌വാനിൽ കടകളിൽ നിന്ന് ലഭിക്കുന്ന ബില്ലുകൾ ഒരു ലോട്ടറി ടിക്കറ്റ് പോലെ ഉപയോഗിക്കുന്ന പ്രത്യേക സംവിധാനം നിലവിലുണ്ട്. ഇതുസംബന്ധിച്ചുള്ള ഒരു വീഡിയോ അടുത്തിടെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. 1951 മുതൽ തായ്‌വാനിൽ ഈ രീതി നിലവിലുണ്ടെന്ന് വീഡിയോയിൽ പറയുന്നുണ്ട്.1950കളിൽ തായ്‌വാനിൽ നികുതി പിരിവ് സർക്കാരിന് വലിയ വെല്ലുവിളിയായിരുന്നു. പല വ്യാപാര സ്ഥാപനങ്ങളും ഉപഭോക്താക്കൾക്ക് ബിൽ നൽകാതിരുന്നതിനാൽ നികുതി ശരിയായി ഈടാക്കാൻ സാധിക്കാതെ വന്നിരുന്നു. ഈ പ്രശ്നത്തിന് പരിഹാരമായാണ് 1951ൽ ധനകാര്യ മന്ത്രാലയം പുതിയൊരു ആശയം അവതരിപ്പിച്ചത്.

Advertisements


കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ നൽകുന്ന ബില്ലുകൾക്ക് ലോട്ടറി ടിക്കറ്റിന്റെ സ്വഭാവം നൽകുകയായിരുന്നു സർക്കാർ. ഓരോ ബില്ലിലും ഒരു പ്രത്യേക നമ്പർ രേഖപ്പെടുത്തുകയും, രണ്ട് മാസത്തിലൊരിക്കൽ ഈ നമ്പറുകളിൽ നിന്ന് ഭാഗ്യനമ്പറുകൾ തിരഞ്ഞെടുത്ത് സമ്മാനം നൽകുകയും ചെയ്യുന്നു. പരമാവധി 10 മില്യൺ തായ്‌വാൻ ഡോളർ വരെ സമ്മാനമായി ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഈ സംവിധാനത്തോടെ ഉപഭോക്താക്കൾ നിർബന്ധമായി ബില്ലുകൾ ആവശ്യപ്പെടാൻ തുടങ്ങിയതോടെ വ്യാപാരികൾക്ക് ബിൽ നൽകാതെ ഒഴിഞ്ഞുമാറാൻ കഴിയാതായി. ഇതിലൂടെ സർക്കാരിന് നികുതി പിരിവ് കാര്യക്ഷമമാക്കാൻ സാധിക്കുകയും ചെയ്തു. വർഷങ്ങൾ പിന്നിട്ടിട്ടും ഈ ലോട്ടറി ബിൽ സംവിധാനം തായ്‌വാൻ തുടരുകയാണ്.

Hot Topics

Related Articles