തെലുങ്ക് യുവനടൻ നവീൻ പോളിഷെട്ടിക്ക് അമേരിക്കയിലുണ്ടായ വാഹനാപകടത്തില്‍ പരിക്ക് 

ന്യൂസ് ഡെസ്ക് : തെലുങ്ക് യുവനടൻ നവീൻ പോളിഷെട്ടിക്ക് അമേരിക്കയിലുണ്ടായ വാഹനാപകടത്തില്‍ പരിക്ക്. ഡാലസില്‍ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ നടൻ തെന്നിവീഴുകയായിരുന്നു.സംഭവം താരത്തിന്റെ ടീം സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ കൈക്ക് പൊട്ടലുണ്ടെന്നും അവർ അറിയിച്ചു.

ഡാലസിലൂടെ ബൈക്കില്‍ സഞ്ചരിക്കവേ വാഹനം നിയന്ത്രണം തെറ്റുകയായിരുന്നെന്ന് നവീന്റെ ടീം ദേശീയമാധ്യമങ്ങളോട് അറിയിച്ചു. അപകടമൊഴിവാക്കാൻ അദ്ദേഹം പരമാവധി ശ്രമിച്ചെങ്കിലും സാധിച്ചില്ല എന്നും അവർ പറയുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുൻപാണ് ഇത് സംഭവിച്ചത്. അദ്ദേഹത്തിന്റെ കൈക്ക് ഒടിവുണ്ട്. ഇപ്പോള്‍ അദ്ദേഹം അമേരിക്കയില്‍ത്തന്നെ സുഖം പ്രാപിച്ചുവരികയാണെന്നും ടീം അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അനുഷ്ക ഷെട്ടി നായികയായ മിസ്സ് ഷെട്ടി മിസ്റ്റർ പോളിഷെട്ടിയാണ് നവീന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. കല്യാണ്‍ ഷങ്കർ സംവിധാനം ചെയ്യുന്ന അനഗനഗാ ഒക്ക രാജു ആണ് നവീൻ നായകനായി ചിത്രീകരണത്തിലിരിക്കുന്ന ചിത്രം. ശ്രീലീലയാണ് നായിക.

Hot Topics

Related Articles