കോട്ടയം: കോട്ടയം നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ നാളെ മാർച്ച് 21 ശനിയാഴ്ച നടക്കും. കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ വൈകുന്നേരം അഞ്ചിന് നടക്കുന്ന കൺവൻഷൻ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. കുര്യൻ ജോയി അധ്യക്ഷത വഹിക്കും. യുഡിഎഫിൻ്റെ സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കും.
Advertisements

