തൃശൂർ വിമല കോളജ് ഇംഗ്ലീഷ് വിഭാഗം അധ്യാപികയായിരുന്ന പ്രൊഫ. ഫിലോമിന അലക്സ്

തൃശൂർ വിമല കോളജ് ഇംഗ്ലീഷ് വിഭാഗം അധ്യാപികയായിരുന്ന പ്രൊഫ. ഫിലോമിന അലക്സ് (79) നിര്യാതയായി. സംസ്കാരം നാളെ മെയ് 12 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ചേറൂർ വിജയപുരം സെന്റ് സേവ്യേഴ്സ് പള്ളിയിൽ. പാലക്കാട് മേഴ്സി കോളേജ്, ആലപ്പുഴ സെന്റ് ജോസഫ് കോളേജ്, നാഗർകോവിൽ ഹോളിക്രോസ് കോളേജ് എന്നീ കോളേജുകളിലും ഇംഗ്ലീഷ് വിഭാഗം അധ്യാപികയായിരുന്നു. സീനിയർ ജേണലിസ്റ്റ് ഫോറം കേരള സംസ്ഥാന പ്രസിഡന്റും ദീപിക പത്രത്തിന്റെ മുൻ എക്സിക്യൂട്ടീവ് എഡിറ്ററുമായ അലക്സാണ്ടർ സാമിന്റെ ( തൃശ്ശൂർ ചേറൂർ പള്ളിമൂല പ്ലാംതോട്ടത്തിൽ ) പത്നിയാണ്. മൂലമറ്റം അറക്കുളം ഞാവള്ളി കയത്തിൻകര കുടുംബാംഗമാണ്. മക്കൾ: ഡോ. ധന്യ അലക്സ് ( ഡയറക്ടർ സഹൃദയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, കൊടകര), ശ്യാം അലക്സ് ( ന്യൂസിലാൻഡ്). മരുമക്കൾ: പ്രൊഫ. ജോമി ലോറൻസ് ( ഡീൻ, എക്സ് ഐ എം ഇ ), രാജശ്രീ ( ന്യൂസിലാൻഡ്).

Advertisements

Hot Topics

Related Articles