മണിമല വൈ.എം.സി.എ യുടെ ഫുട്ബോള്‍ ടൂര്‍ണ്ണമെൻ്റിൽ കാനം എഫ്.സി വിജയികൾ

ഫോട്ടോ :
മണിമല വൈ.എം.സി.എയും ഇന്‍ഫന്റ് ജീസസ് ആശുപത്രിയും സംയ്ക്തമായി നടത്തിയ അഖില കേരള ഫുട്ബോള്‍ മല്‍സരത്തില്‍ വിജയികളായ കാനം എഫ്.സിയ്ക്ക് നിയുക്ത എം.എല്‍.എ ട്രോഫി നല്‍കുന്നു

Advertisements

മണിമല വൈ.എം.സി.എ യുടെയും ഇന്‍ഫന്റ് ജീസസ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ അഖില കേരള ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ ജേതാക്കളായ കാനം എഫ്.സി ടീമിന് നിയുക്ത എം.എല്‍.എ ടോണി കെ. ബേബി ട്രോഫി വിതരണം ചെയ്തു. രണ്ടാം സ്ഥാനം നേടിയ ചങ്ങനാശേരി ന്യൂമാന്‍ ടീമിന് മണിമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിതാ ഷാജിയും, മൂന്നാം സ്ഥാനം നേടിയ മണിമല അമിഗോസ് എഫ്.സി യ്ക്ക് വാര്‍ഡ് മെമ്പര്‍ നിര്‍മ്മലാ മനോജും ട്രോഫി നല്‍കി.
കുട്ടു മണ്ണാംപറമ്പില്‍, സന്തോഷ് അര്‍ബന്‍ലക്സ്,അപ്പച്ചന്‍കുട്ടി എന്നിവര്‍ സമ്മാനതുകകള്‍ വിതരണം ചെയ്തു. മികച്ച കളിക്കാരന്‍,മികച്ച ഗോളി എന്നിവര്‍ക്കുള്ള സമ്മാനങ്ങള്‍ ബിനു കണ്ണംന്താനം, ജോസഫ് ആന്റെണി എന്നിവര്‍ നല്‍കി.
വൈ.എം.സി.എ സബ്റീജിയണല്‍ ചെയര്‍മാന്‍ അഡ്വ. ജോസ് ജെ. ചെരുവില്‍ ഫുട്ബോള്‍ മല്‍സരം ഉദ്ഘാടനം ചെയ്തു. അഡ്വ. ഒ.വി ജോസഫ്, യൂണിറ്റ് പ്രസിഡന്റ് ജോസഫ് ആന്റെണി, സെക്രട്ടറി ടോം ജോസഫ്, ട്രഷറര്‍ ജോമോന്‍ മണിമല, ജോബി കൊല്ലാറ,ജെമി ഇളംതോട്ടം,ഫിലിപ്പ് ,മോനിച്ചന്‍ കൂനംകുന്നേല്‍,ജിന്‍സ് നെല്ലേപറമ്പില്‍,സാബു മരിയ,ജോസഫ് ജേക്കബ്,ജോസഫ്കുഞ്ഞ്, തുടങ്ങിയവര്‍ പ്രസംഗിച്ചു.

Hot Topics

Related Articles