ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ മുൻ മുഖ്യമന്ത്രി സ്റ്റാലിനെ സന്ദർശിച്ച് വിജയ്. ചെന്നൈ ആല്‍വാർപേട്ടിലെ എം.കെ സ്റ്റാലിന്റെ വസതിയിലെത്തിയാണ് സന്ദർശനം നടത്തിയത്. ആദ്യ നിയമസഭാ സമ്മേളനത്തിന് ശേഷം മുതിർന്ന നേതാക്കളെ നേരില്‍ കാണുക എന്ന കീഴ്വഴക്കത്തിന്റെ ഭാഗമായാണ് ഈ സൗഹൃദ സന്ദർശനം.
Advertisements
സ്റ്റാലിന്റെ വസതിയിലെത്തിയ വിജയിയെ ഉദയനിധി സ്റ്റാലിനാണ് സ്വീകരിച്ചത്. ഉദയനിധിയും തുടർന്ന് എം.കെ സ്റ്റാലിനും വിജയിയെ ആലിംഗനം ചെയ്താണ് സ്വീകരിച്ചത്. ഇരുവരും പൊന്നാട അണിയിച്ചു. ഡിഎംകെ അധ്യക്ഷനെ കണ്ടതിന് പിന്നാലെ എംഡിഎംകെ അധ്യക്ഷൻ വൈക്കോയെയും വിജയ് സന്ദർശിച്ചു. നാളെ വിസികെ അധ്യക്ഷൻ തിരുമാവളവനുമായും കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ ദിവസം ദ്രാവിഡ കഴകം നേതാക്കളെയും വിജയ് നേരില്‍ കണ്ടിരുന്നു.

