നറുക്കെടുപ്പിൽ നിർണായക വിധി; കേന്ദ്ര മന്ത്രി സുരേഷ് ഗോപി പ്രത്യേക ശ്രദ്ധ നൽകിയ അവിണിശേരിയിൽ ബിജെപിക്ക് ഭരണം നഷ്ടം; യുഡിഎഫ് അധികാരത്തിൽ

തൃശ്ശൂർ:തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രത്യേക ശ്രദ്ധ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്ന തൃശൂർ ജില്ലയിലെ അവിണിശേരി പഞ്ചായത്തിൽ ബിജെപിക്ക് ഭരണനഷ്ടം.നറുക്കെടുപ്പിലൂടെ യുഡിഎഫാണ് പഞ്ചായത്ത് ഭരണം പിടിച്ചെടുത്തത്.പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നറുക്കെടുപ്പിലൂടെയായിരുന്നു. കോൺഗ്രസ് സ്ഥാനാർഥിയായ റോസിലി ജോയ് നറുക്കെടുപ്പിൽ വിജയിച്ച് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ 10 വർഷത്തിന് ശേഷമാണ് അവിണിശേരി പഞ്ചായത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് അധികാരത്തിലെത്തുന്നത്.16 അംഗങ്ങളുള്ള പഞ്ചായത്തിൽ യുഡിഎഫിനും ബിജെപിക്കും ഏഴ് സീറ്റുകൾ വീതവും എൽഡിഎഫിന് രണ്ട് സീറ്റുകളും ലഭിച്ചിരുന്നു.

Advertisements

തുല്യബലം നിലനിന്ന സാഹചര്യത്തിലാണ് പ്രസിഡന്റിനെ നറുക്കെടുപ്പിലൂടെ തീരുമാനിച്ചത്.2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് മൂന്ന് സീറ്റുകളും എൽഡിഎഫിന് അഞ്ച് സീറ്റുകളും ബിജെപിക്ക് ആറ് സീറ്റുകളുമായിരുന്നു ലഭിച്ചിരുന്നത്. നിലവിലെ ഫലത്തിൽ യുഡിഎഫ് ശക്തമായ മുന്നേറ്റമാണ് നടത്തിയത്.അതേസമയം, അവിണിശേരി പഞ്ചായത്തിലെ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട് നേരത്തെ സിപിഎം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബിജെപി നേതാവിന്റെ വീട്ടിൽ മാത്രം 17 വോട്ടുകൾ രേഖപ്പെടുത്തിയതായും, നാട്ടുകാരല്ലാത്ത 79 പേർ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടതായും സിപിഎം ആരോപിച്ചു. ഇവർ മുഴുവൻ 69-ാം നമ്പർ ബൂത്തിലാണ് വോട്ട് ചെയ്തതെന്നുമാണ് പരാതി.

Hot Topics

Related Articles