വൈക്കത്ത് ചരിത്രം സൃഷ്ടിച്ച് 63 കാരി : വേമ്പനാട്ട് കായലിൽ ഒൻപത് കിലോമീറ്റർ നീന്തിക്കയറി

വൈക്കം : ചരിത്രം ഉറങ്ങുന്ന വൈക്കത്തിന്റെ മണ്ണിൽ വീണ്ടും ചരിത്രം സൃഷ്ടിച്ചുകൊണ്ട് 63 കാരി.
കോതമംഗലംവാരപ്പെട്ടിയിൽ മോളേൽ വീട്ടിൽ എം എം മത്തായി യുടെ ഭാര്യ റുബി മത്തായി ആണ് ഇന്ന് രാവിലെ ആലപ്പുഴ ചേർത്തല കുമ്പേൽ കടവിൽ നിന്നും 9 കിലോമീറ്റർ അതിസാഹസികമായി നീന്തി കോട്ടയം ജില്ലയിലെ വൈക്കം ബീച്ചിൽ എത്തി ചേർന്ന് റിക്കോർഡ് നേടിയത്. അതി ശക്തമായ ഒഴുക്കും തിരമാലകളും പല ഘട്ടത്തിലും റൂബിയുടെ റിക്കോർഡിന് തടസ്സം സൃഷ്ടിച്ചു എങ്കിലും അതിനെയെല്ലാം അതിജീവിച്ച് റെക്കോർഡ് നേട്ടം കൈവരിക്കുകയായിരുന്നു രാവിലെ 7. 13ന് ചേർത്തല കൂമ്പേൽ കടവിൽ നിന്നും പെരുമ്പാവൂർ യൂണിയൻ ബാങ്ക് സീനിയർ ചീഫ് മാനേജർ അരവിന്ദൻ ഫ്ലാഗ് ഓഫ് ഉദ്ഘാടനം ചെയ്തു. 9.20 ന് 2 മണിക്കൂർ 7 മിനിറ്റ് കൊണ്ട് റുബി വൈക്കം ബീച്ചിൽ നീന്തി കയറി.
ഡോൾഫിൻ ക്ലബ്ബിൽ നീന്തൽ പഠിക്കുവാൻ എത്തി. പരിശീലനം പൂർത്തിയാക്കിയ റൂബിയുടെ മികവ് കണ്ട് കൊച്ച് ബിജു തങ്കപ്പൻ ആണ്. റൂബിയുടെ കുടുംബവും മായി ബന്ധപ്പെട്ട് റൂബിയുടെ കഴിവിനെ ബേദ്ധ്യപെടുത്തിയത്. റൂബിയുടെ മനോധൈര്യം മനസ്സിലാക്കിയ ഭർത്താവ് മത്തായിയും മക്കൾ ആയ ബാസിൽ മാത്യു( ഖത്തർ) മകൾ ബ്ലെസ്സി( ബാംഗ്ലൂർ) എന്നിവർ അമ്മയ്ക്ക് പൂർണ്ണ പിന്തുണയുമായി എത്തി. ഭർത്താവ് എം എം മത്തായി വിദേശത്തു നിന്നും നാട്ടിൽ എത്തി തന്റെ ഭാര്യയുടെ ഈ സഹസിക നീന്തലിൽ ഫുൾ സപ്പോർട്ട് ചെയിതു.തന്നാൽ ചെയ്യാൻ പറ്റാത്ത ഒരു പ്രവർത്തി തന്റെ ഭാര്യ നേടിയെടുത്തതിൽ പറഞ്ഞു അറിയിക്കുവാൻ പറ്റാത്ത സന്തോഷത്തിൽ ആണ്..അതി ശക്തമായ കുത്തൊഴുക്കുള്ള മൂവാറ്റുപുഴയാറിലാണ് റുബി 6 മാസം ആയി പരിശീലനം നേടിയത് രാവിലെ 6 മണി മുതൽ 10 വരെയും. വൈകുന്നേരം 3 മണി മുതൽ 6 മണിവരെയും ആയിരുന്നു പരിശീലനം. പ്രായം ഒന്നിനും ഒരു തടസ്സം അല്ല മനസ്സിന്റെ ശക്തിയാണ് ലക്ഷ്യം എന്ന് മനസ്സിലാക്കുക എന്ന ലക്ഷ്യമായിരുന്നു മനസ്സിൽ. വേമ്പനാട്ട് കായൽ നീന്തുന്ന ഏറ്റവും പ്രായം കൂടിയ വനിത ആണ് റുബി മത്തായി..
വൈക്കം ബീച്ചിൽ വച്ചു നടന്ന അനുമോദന യോഗത്തിൽ വൈക്കം നഗര സഭ പ്രതിപക്ഷ നേതാവ് ഡി രഞ്ജിത് കുമാർ അധ്യക്ഷത വഹിച്ചു.

Advertisements

വാർഡ് കൗൺസിലർ റെജിമോൾ സ്വാഗതം ആശംസിച്ചു. നഗര സഭ ചെയർമാൻ അബ്ദുൽസലാം റാവുത്തർ അനുമോദന യോഗം ഉദ്ഘാടനം നടത്തി റൂബിക്ക് പൊന്നാട അണിയിച്ചു ആദരിച്ചു. വിശിഷ്ടാതിഥിയായി പ്രദീപ് മാളവിക ആശംസ പി ഷൈൻ ( ഫയർ &റെസ്ക്യൂ ഓഫീസർ ) ടി ഷാജി കുമാർ നീന്തൽ പരീശീലകൻ മുരുകാ സ്വിമിങ് ക്ലബ്‌ ഉദയനാപുരം പ്രോഗ്രാം കോഡിനേറ്റർ പി എ അൻസൽ എന്നിവർ സംസാരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ ഒരു റിക്കോർഡിന് സാക്ഷ്യം വഹിക്കാൻ സഹ നീന്തൽ താരങ്ങളും റൂബിയുടെ സ്വന്തക്കാരും നാട്ടുകാരും വിവിധ സാംസ്ക്കാരിക-സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിലെ അനേകരും ഈ ചടങ്ങിൽ അനുമോദനം അർപ്പിക്കുന്നതിന് വേണ്ടി എത്തിയിരുന്നു ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ വേമ്പനാട്ട് കായൽ നീന്തികയറി റെക്കോർഡിൽ ഇടംപിടിച്ച 33മത്തെ താരമാണ് റുബി ഈ കാലഘട്ടത്തിൽ വളർന്നു വരുന്ന തലമുറയ്ക്ക് റൂബിയുടെ ഈ സഹസിക നീന്തൽ ഒരു പ്രചോദനം ആകും എന്നതിൽ യാതൊരു സംശയം ഇല്ല എന്ന് കൊച്ച് ബിജു തങ്കപ്പൻ എടുത്തു പറഞ്ഞു.

Hot Topics

Related Articles