പോളയും പായലും ചവറും യന്ത്രഭാഗത്ത് കുരുങ്ങി : വൈക്കത്ത് ബോട്ട് കരയ്ക്ക് അടുപ്പിച്ചു

ഫോട്ടോ:യന്ത്ര തകരാറിലായ ബോട്ട് തിരിച്ച് ജെട്ടിയിലടുപ്പിച്ച് യാത്രക്കാരെ ഇറക്കിവിടുന്നു

Advertisements

വൈക്കം:പോളപായലും ചവറും കായലിലടിഞ്ഞ മാലിന്യങ്ങളും ബോട്ടിൻ്റെ യന്ത്രഭാഗത്ത് കുരുങ്ങിയതിനെ തുടർന്ന് യാത്ര പുറപ്പെട്ട ബോട്ട് തിരിച്ച് ജെട്ടിയിലടുപ്പിച്ചു. ബോട്ടിലുണ്ടായിരുന്ന യാത്രക്കാരെ മറ്റൊരു ബോട്ടിൽ കയറ്റി മറുകര എത്തിച്ചു. വൈക്കം തവണക്കടവ് ഫെറിയിൽ ഇന്നലെ രാവിലെ 10ഓടെ വൈക്കത്തു നിന്ന് തവണക്കടവിലേക്ക് പുറപ്പെട്ട ബോട്ടാണ് യന്ത്ര തകരാറിനെ തുടർന്ന് ജെട്ടിയിലേക്ക് തിരിച്ചുവിട്ടത്. പുതിയ സോളാർബോട്ട് ജെട്ടിയിൽ നിന്ന് പുറപ്പെട്ട് അധിക ദൂരം എത്തുന്നതിന് മുമ്പേ ബോട്ടിലെ ഫ്യൂസ് തകരാറിലാകുകയായിരുന്നു. പുതിയ സോളാർ ബോട്ടുകളുടെ പ്രൊപ്പല്ലറും പോളയിലും ചവറിലും കുടുങ്ങി കേടാകുന്നത് പതിവാകുകയാണ്. കോടികൾ മുതൽ മുടക്കുള്ള പുതിയ സോളാർ ബോട്ടുകൾക്ക് അടിക്കടി യന്ത്രതകരാർ വരുന്നത് അധികൃതർ ഗൗരവമായി പരിശോധിച്ച് പരിഹാരം ഉടൻ ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Hot Topics

Related Articles