വൈഭവിൻ്റെ വിസ്ഫോടനം ; റെക്കോർഡുകൾ തകർത്തെറിഞ്ഞ് വണ്ടർ ബോയി 

ഇന്നിങ്സില്‍ 45 മിനുറ്റ്, നേരിട്ടത് 29 പന്തുകള്‍ മാത്രം. വീണ റെക്കര്‍ഡുകള്‍ക്ക് പക്ഷേ ദൈര്‍ഘ്യം അല്‍പ്പം കൂടുതലാണ്. ഒറ്റപ്പേര്, വൈഭവ് സൂര്യവംശി. 

Advertisements

16 പന്തില്‍ അര്‍ദ്ധ സെഞ്ചുറി, ഒരു ഐപിഎല്‍ നോക്കൗട്ടില്‍ ഏറ്റവും വേഗമേറിയത്. സൂരേഷ് റെയ്നയ്ക്കൊപ്പം. സീസണിലിതുവരെ 680 റണ്‍സ്, സ്ട്രൈക്ക് റേറ്റ് 242. 200ന് മുകളില്‍ സ്ട്രൈക്ക് റേറ്റില്‍ 600 റണ്‍സിലധികം നേടുന്ന ആദ്യ ബാറ്റര്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 12 സിക്‌സറുകള്‍, പ്ലേ ഓഫ് ചരിത്രത്തില്‍ ഒരു ബാറ്റര്‍ക്കും ഇതുവരെ സാധിക്കാത്തത്. ഇത് നാലാം തവണയാണ് പത്തിലധികം സിക്‌സ് ഒരു ഐപിഎല്‍ ഇന്നിങ്സില്‍ വൈഭവ് സ്കോര്‍ ചെയ്യുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സീസണിലിതുവരെ വൈഭവിന്റെ ബാറ്റില്‍ നിന്ന് ഗ്യാലറിയിലെത്തിയത് 65 സിക്‌സറുകളാണ്. ഒരു സീസണില്‍ 59 സിക്‌സറുകള്‍ നേടിയ ക്രിസ് ഗെയിലിന്റെ റെക്കോര്‍ഡും ഇനി ഓര്‍മ. 300ലധികം സ്ട്രൈക്ക് റേറ്റില്‍ 50 റണ്‍സ് നേടുന്നത് മൂന്നാം തവണ, പവര്‍പ്ലേയ്ക്കുള്ളില്‍ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കുന്ന അഞ്ചാം സന്ദര്‍ഭവും മുലൻപൂരിലുണ്ടായി.

Hot Topics

Related Articles