ഫോട്ടോ:വൈക്കംവലിയകവലയിൽ ഓട്ടോറിക്ഷയും ബൈക്കും കാറും കുട്ടിയിടിച്ചുണ്ടായ അപകടം
വൈക്കം: ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു എതിരെ വന്ന വാഹനങ്ങളിൽ ഇടിച്ചശേഷം റോഡരികിലെ കടയും തകർത്തു. അപകടത്തിൽ സാരമായി പരുക്കേറ്റ ഓട്ടോ ഡ്രൈവറെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചോടെ വൈക്കം വലിയകവലയിലായിരുന്നു അപകടം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓട്ടോഡ്രൈവർ കടുത്തുരുത്തി വെള്ളാശേരി ചോതൻങ്കേരിൽ നിഥിനാ(34) ണ് പരുക്കേറ്റത്. നിയന്ത്രണം വിട്ടെത്തിയ ഓട്ടോ എതിരെ വന്ന സ്കൂട്ടറിലും കാറിലും തുടർന്ന് കപ്പലണ്ടി കച്ചവടക്കാരന്റെ ഉന്തുവണ്ടിയിലും ഇടിച്ച ശേഷം റോഡരികിലെ അക്വേറിയവും അനുബന്ധ സാധനങ്ങളും വിൽക്കുന്ന വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ബൈക്ക് യാത്രികനും കപ്പലണ്ടി വിൽപനക്കാരനും നിസാര പരിക്കേറ്റു. ഓട്ടോറിക്ഷവരുന്നതു കണ്ട് കടയുടമയും ഇതിന് മുൻവശത്തു നിന്നവരും ഓടി മാറിയതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ വ്യാപാര സ്ഥാപനത്തിന്റെ മുൻവശത്തെ ഗ്ലാസ് പൂർണമായി തകർന്നു. ഫർണീച്ചറുകൾക്കും വിൽപനക്കായിവച്ചിരുന്ന അക്വേറിയങ്ങൾക്കും നാശനഷ്ടം സംഭവിച്ചു. വൈക്കം പോലീസ് മേൽനടപടി സ്വീകരിച്ചു.


